ലോകകപ്പ് കാലത്ത് കാല്‍പന്തിന്‍റെ സൗന്ദര്യവുമായി 'ബോളാഗോളം'; ഫസ്റ്റ് ലുക്ക് എത്തി

Published : May 30, 2026, 04:21 PM IST
bolagolam malayalam movie first look poster

Synopsis

ജുനൈസ് കാപ്പ് സംവിധാനം ചെയ്യുന്ന 'ബോളാഗോളം' എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എതതി

ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ബോളാഗോളം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല, മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്. ആ സ്പന്ദനങ്ങളെയാണ് 'ബോളാഗോളം’ എന്ന ചലച്ചിത്രം ഹൃദയസ്പർശിയായി പകർത്തുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.

ഐസ്‌ലന്‍ഡിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്ബോളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കിയാണ്, കളിയും ജീവിതവും പരസ്പരം പാസ്സ് ‌ ചെയ്ത്‌ കാഴ്ചയുടെ വല കുലുക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ സലീം പി.ടി. നിർമിക്കുന്ന ചിത്രത്തിൽ അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണി നായർ, കാശിനാഥ്‌, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് അഭിഷേക് അയ്യനേത്ത്, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ് കരുൺ പ്രസാദ്, കളറിങ് രമേശ്‌ ഐയർ, പ്രൊമോ സോങ്‌ സാദിഖ് പന്തല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത്‌ വണ്ടൂർ, ആർട്ട്‌ അസി കരുവാരകുണ്ട്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും നൗഷാദ് മമ്മി, വി.എഫ്. എക്സ്. ഷിയോജ് എം.വി., പി ആർ ഒ- എം കെ ഷെജിൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അജ:സുന്ദരി' സിനിമാസംഘം പണം നല്‍കാതെ മുങ്ങിയെന്ന വ്യാപാരികളുടെ പരാതി; പ്രതികരണവുമായി ആഷിക് അബു
'മലയാളം ട്രൈ ചെയ്യാൻ ഇനി ആഗ്രഹമില്ല, മനോഹരമാണെങ്കിലും വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണത്'; തുറന്നുപറഞ്ഞ് ജാൻവി കപൂർ