
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ജാൻവി കപൂർ. രാം ചരണിന്റെ നായികയായി പെദ്ധി എന്ന ചിത്രമാണ് ജാൻവിയുടേതായി ഇനി വരാനിരിക്കുന്നത്. നേരത്തെ സിദ്ധാർഥ് മൽഹോത്രയ്ക്കൊപ്പം അഭിനയിച്ച പരം സുന്ദരി എന്ന ചിത്രത്തിലെ താരത്തിന്റെ മലയാളം സംസാര രീതിക്ക് വലിയ രീതിയിലുള്ള വിമർശനവും ട്രോളുകളും വന്നിരുന്നു. ജാൻവി അവതരിപ്പിച്ച കഥാപാത്രം ചിത്രത്തിലെത്തിയിരുന്നത് മലയാളിയായിട്ടായിയുരുന്നു. ഇപ്പോഴിതാ മലയാള ഭാഷയെ കുറിച്ച് ജാൻവി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മലയാളം വളരെ മനോഹരമായ ഭാഷയാണെങ്കിലും വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണ് എന്നാണ് ജാൻവി പറയുന്നത്.
"മലയാളം ഇനിയും ട്രൈ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകൾ എനിക്ക് കൂടുതൽ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതൽ എക്സ്പ്ലോർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം." ജാൻവി പറയുന്നു. തന്റെ പുതിയ സിനിമയെ പെദ്ധിയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ജാൻവിയുടെ പ്രതികരണം.
അതേസമയം ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് കഥ പറയുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ