ബച്ചനും അയോദ്ധ്യയില്‍ സ്ഥലം വാങ്ങി

Published : Jan 15, 2024, 01:42 PM IST
ബച്ചനും അയോദ്ധ്യയില്‍ സ്ഥലം വാങ്ങി

Synopsis

കോടികള്‍ നല്‍കിയാണ് ബച്ചൻ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്‍ഠ 22ന് നടക്കാനിരിക്കെ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ അയോദ്ധ്യയില്‍ സ്ഥലം വാങ്ങി എന്ന് റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ ലോധയില്‍ നിന്നാണ് അമിതാഭ് ബച്ചൻ സ്ഥലം വാങ്ങിയിരിക്കുന്നത്. 10000 ചതുരശ്ര അടി 14 കോടിയില്‍ അധികം രൂപയ്‍ക്കാണ് അമിതാഭ് ബച്ചൻ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ആഗോള ആത്മീയ കേന്ദ്രത്തില്‍ വീടുവയ്‍ക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചതായും റിപ്പോര്‍ട്ട്.

അയോദ്ധ്യ പ്രതിഷ്‍ഠ നടക്കുന്ന 22നായിരിക്കും ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും വീട് ഉള്‍പ്പെടുന്ന സരയൂ പദ്ധതി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ഉദ്ഘാടനം ചെയ്യുക. 51 ഏക്കറിലാണ് സരയൂ പദ്ധതി. 2028 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാകും. അയോദ്ധ്യയില്‍ നിന്ന് നാല് മണിക്കൂറാണ് താരത്തിന്റെ ജന്മസ്ഥലമായ പ്രയാഗ്‍രാജിലേക്കുള്ളത്.

കല്‍ക്കി 2898 എഡി എന്ന ചിത്രമാണ് അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നവയില്‍ റിലീസിന് ഒരുങ്ങുന്ന ഒന്ന്. ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രഭാസാണ്. കമല്‍ഹാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു എന്നതിനാല്‍ തമിഴകവും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയില്‍ വലിയ പ്രതീക്ഷകളിലാണ്. ദീപീക പദുക്കോണാണ് നായികയായി എത്തുന്നത്.

സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കല്‍ക്കി 2898 എഡി പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് . കല്‍ക്കി 2898 എഡിയുടെ സംഗീത സംവിധാനം സന്തോഷ് നാരായണനായിരിക്കും. ഒരു മിത്തോളജിക്കല്‍ സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും കല്‍ക്കി 2898 എഡി എന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി 2898 എഡി എന്ന ചിത്രം സി അശ്വനി ദത്താണ് വൈജയന്തി മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്നത്.

Read More: തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ