ആവേശം വാനോളം, പത്താം നാൾ 'വാലിബന്റെ' ഉദയം, 'റെക്കോർഡ് സൃഷ്ടിക്കു'മെന്ന് ആരാധകർ

Published : Jan 15, 2024, 01:21 PM ISTUpdated : Jan 15, 2024, 01:30 PM IST
ആവേശം വാനോളം, പത്താം നാൾ 'വാലിബന്റെ' ഉദയം, 'റെക്കോർഡ് സൃഷ്ടിക്കു'മെന്ന് ആരാധകർ

Synopsis

മലൈക്കോട്ടൈ വാലിബൻ റെക്കോഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധക പക്ഷം.

ലൈക്കോട്ടൈ വാലിബനോളം ആവേശം നിറച്ചൊരു സിനിമ സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നതാണ് അതിന്റെ പ്രധാന കാരണം. ഒരു എത്തുംപിടിയും തരാത്ത രീതിയിലുള്ള അപ്ഡേറ്റുകൾ ആളുകളിൽ കൂടുതൽ ആവേശം സമ്മാനിക്കുന്നുമുണ്ട്. 

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുന്നത്. അതായത് ഇനി പത്ത് ദിവസം മാത്രമാണ് മലയാളത്തിന്റെ മോഹൻലാൽ വാലിബനായി അവതരിക്കാൻ ഉള്ളൂ. പലയിടത്തും വാലിബൻ ആഘോഷ പരിപാടികൾ ആരംഭിച്ചു കഴി‍ഞ്ഞു. വിവിധ ഭാ​ഗങ്ങളിലായി നൂറോളം ഫാൻസ് ഷോകളും ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 25ന് രാവിലെ ആറര മുതൽ ഷോ ആരംഭിക്കുമെന്നാണ് വിവരം. 

ഓവർസീസിൽ മികച്ച സ്ക്രീൻ കൗണ്ടുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  175ൽ പരം സ്‌ക്രീനുകൾ വരുമിത്. കേരളത്തിലും മികച്ച സ്ക്രീൻ കൗണ്ട് തന്നെ വാലിബന് ലഭിക്കും. കാരണം വലിയ സിനിമകളുടെ റിലീസ് ഒന്നും തന്നെ നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് സ്ക്രീൻ കൗണ്ടും പ്രേക്ഷകരുടെ എണ്ണത്തിലും ആദ്യ കളക്ഷനിലും മിന്നും പ്രകടനം ചിത്രത്തിന് കാഴ്ചവയ്ക്കാൻ സാധിക്കും. നിലവിലെ ഹൈപ്പൊത്ത് എല്ലാവശവും ഒത്തുവരികയാണെങ്കിൽ ചിത്രം തിയറ്ററിൽ കസറുമെന്ന് ഉറപ്പാണ്.

ഇനി അത് ഒഫീഷ്യൽ; മൂന്നാമത്തെ നൂറ് കോടിയുമായി മോഹൻലാൽ, കുതിച്ച് കയറി 'നേര്' !

അതേസമയം, മലൈക്കോട്ടൈ വാലിബൻ റെക്കോഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധക പക്ഷം. പിഎസ് റഫീക്കും, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് വാലിബന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേര് ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. മികച്ച പ്രതികരണത്തോടെ സിനിമ പ്രദര്‍ശനം തുടരുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?