നയൻതാരയ്‍ക്ക് പുറമേ വിമര്‍ശനങ്ങള്‍ നേരിട്ട് ബോളിവുഡ് നടിയും, മറുപടിയുമായി ദീപിക പദുക്കോണ്‍

Published : Nov 25, 2023, 03:30 PM IST
നയൻതാരയ്‍ക്ക് പുറമേ വിമര്‍ശനങ്ങള്‍ നേരിട്ട് ബോളിവുഡ് നടിയും, മറുപടിയുമായി ദീപിക പദുക്കോണ്‍

Synopsis

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദീപിക പദുക്കോണ്‍.

തുടര്‍ വിജയങ്ങളുടെ തിളക്കത്തിലുള്ള ഒരു ബോളിവുഡ് നടിയാണ് ദീപിക പദുക്കോണ്‍. സിനിമയ്‍ക്ക് പുറമേ സ്‍കിൻ കെയര്‍ രംഗത്തും ദീപിക പദുക്കോണ്‍ തിളക്കമുള്ള ഒരു വ്യക്തിത്വമാണ്. 82ഇ എന്ന ഒരു സംരഭമാണ് താരം നടത്തുന്നത്. 82ഇയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധികം വിലയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക പദുക്കോണ്‍.

നിങ്ങള്‍ക്ക് 2,500 രൂപയുടെ ഉല്‍പ്പനമാണ് താൻ വില്‍ക്കുന്നതെങ്കിലും അത് ഞാനും ഉപയോഗിക്കുന്നതാണ്. സത്യസന്ധ പുലര്‍ത്തുക എന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബ്രാൻഡ് വലിയ വിജയമാക്കി മാറ്റാനായതും. ഓരോ ഉല്‍പ്പനവും പരിശോധിച്ച് നോക്കുന്നത് ആദ്യം ഞാനാണ്. എന്റെ ഫീഡ്ബാക്ക് നല്‍കിയതിന് ശേഷമാണ് താൻ ക്ലിനിക്കല്‍ ട്രയല്‍സിനായി അയക്കാൻ അനുവദിക്കുന്നത്. സെലിബ്രിറ്റിയായതിനാല്‍ ഇങ്ങനെ വിമര്‍ശനം ഏറ്റ ആദ്യ ആള്‍ ഞാനല്ല. എന്റേത് ഒരു സെലിബ്രിറ്റി ബ്രാൻഡായതിനാല്‍ താൻ അതിന്റെ പതിവുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നതില്‍ ബോധവതിയാണ് എന്നും മുന്നോട്ടു പോകുകയാണ് ചെയ്യാറുള്ളതെന്നും ദീപിക പദുക്കോണ്‍ വ്യക്തമാക്കുന്നു.

ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയൊരു ചിത്രം ഫൈറ്ററാണ്. ഹൃത്വിക് റോഷനാണ് നായകനായി എത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. ദീപിക പദുക്കോണിനും ഹൃത്വികിനും പുറമേ ചിത്രത്തില്‍ അനില്‍ കപര്‍, സഞ്‍ജിത ഷെയ്‍ഖ്, ടലത്, അക്ഷയ് ഒ‍ബ്‍റോയ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

അടുത്തിടെ നയൻതാരും ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെ ആരാധകരില്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതെന്നുനയൻതാരയുടെ 9 സ്‍കിന്നിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നായിരുന്നു വിമര്‍ശനം.  999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടതാണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത് എന്നായിരുന്നു റിപ്പോര്‍ട്ട്.

Read More: കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ