ഒമ്പത് കോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാര്‍ത്തിക് ആര്യൻ

Published : Aug 29, 2022, 05:19 PM ISTUpdated : Aug 29, 2022, 05:20 PM IST
ഒമ്പത് കോടിയുടെ പാൻ മസാല പരസ്യം നിരസിച്ച് കാര്‍ത്തിക് ആര്യൻ

Synopsis

അക്ഷയ് കുമാറിനെ പോലുള്ളവര്‍ കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കണമെന്ന് സോഷ്യല്‍ മീഡിയ.

വൻ പ്രതിഫലമുള്ള പാൻ മസാല പരസ്യത്തിന്റെ ഓഫര്‍ നിരസിച്ച് ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യൻ. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യൻ നിരസിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാൻ താല്‍പര്യമില്ലെന്ന കാരണത്താലാണ് കാര്‍ത്തിക് ആര്യൻ പരസ്യ ഓഫര്‍  നിരസിച്ചത്.  ഒരു പ്രമുഖ പരസ്യ നിര്‍മാതാവ് വാര്‍ത്ത സ്ഥിരീകരിച്ചതായും ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്ത ശരിയാണ്.  പാൻ മസാല പരസ്യം ചെയ്യാനുള്ള 8-9 കോടി രൂപയുടെ ഓഫര്‍ കാര്‍ത്തിക് ആര്യൻ നിരസിച്ചു. കാര്‍ത്തിക് ആര്യന് ധാര്‍മികതകളുണ്ട്. ഇന്നത്തെ നടൻമാരില്‍ ഇത്തരം ആള്‍ക്കാര്‍ അപൂര്‍വമാണ്. യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കാര്‍ത്തിക് ആര്യൻ ബോധവാനാണെന്നും പരസ്യ നിര്‍മാതാവ് പറയുന്നു.

പാൻ മസാല പരസ്യം വേണ്ടെന്ന് വെച്ച കാര്‍ത്തിക് ആര്യനെ പിന്തുണച്ച് ഒട്ടേറെ പേരാണ് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തുന്നത്. അക്ഷയ് കുമാര്‍, അജയ് ദേവ്‍ഗണ്‍ തുടങ്ങിയ നടൻമാര്‍ കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.

അടുത്തിടെ ബോളിവുഡില്‍ ഒരു ഹിറ്റ് ചിത്രം വന്നതും കാര്‍ത്തിക് ആര്യൻ നായകനായത് ആയിരുന്നു. കാര്‍ത്തിക് ആര്യൻ നായകനായ ചിത്രം  'ഭൂല്‍ ഭുലയ്യ 2'200 കോടിയിലധികം കളക്റ്റ് ചെയ്‍തിരുന്നു. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കാര്‍ത്തിക് ആര്യന് പുറമേ  തബു, കിയാര അദ്വാനി, രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read More : നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു