സ്റ്റൈലൻ ലുക്കിൽ സല്‍മാൻ ഖാൻ, വീഡിയോ ചര്‍ച്ചയാകുന്നു

Published : Mar 06, 2024, 06:13 PM ISTUpdated : Mar 23, 2024, 03:33 PM IST
സ്റ്റൈലൻ ലുക്കിൽ സല്‍മാൻ ഖാൻ, വീഡിയോ ചര്‍ച്ചയാകുന്നു

Synopsis

വിമാനത്താവളത്തില്‍ നിന്നുള്ള സല്‍മാൻ ഖാന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

സല്‍മാൻ ഖാന്റേതായി വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ചര്‍ച്ചയാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് സല്‍മാൻ ഖാൻ വീഡിയോയിലുള്ളത്. ഏത് വിമാനത്താവളത്തില്‍ നിന്നുള്ളതാണെന്ന് വ്യക്തതയില്ല. ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം 339.5 കോടിയും വിദേശ ബോക്സ് ഓഫീസില്‍ 124.5 കോടിയും നേടാനായിരുന്നു.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ ടൈഗര്‍ 3ക്കും സാധിച്ചു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ഇടമില്ലാതെ മോഹൻലാലും മമ്മൂട്ടിയും, വിദേശ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ആ സൂപ്പർ താരം, ചിത്രങ്ങൾ ഇവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ