
മുൻ ഇന്ത്യൻ പ്രധാമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ (Atal Bihari Vajpayee) ജീവിതം സിനിമയാകുന്നു. ഉല്ലേഖ് എൻപിയുടെ 'ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്‌സ്'(Main RahoonYa Na Rahoon, Yeh Desh Rehna Chahiye – Atal) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'മെയിൻ റഹൂൻ യാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ അടൽ' എന്നാണ് ചിത്രത്തിന്റെ പേര്.
2023 ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേവർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടില്ല.
സിനിമയിൽ വാജ്പേയി പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ അല്ല പറയാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ജീവിത ശൈലിയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതെന്നും നിർമ്മാതാവ് അറിയിച്ചു.
13-ാം വിവാഹവാർഷികത്തിന് കുറച്ചുനാൾ കൂടി; മീനയെ തനിച്ചാക്കി വിദ്യാസാഗർ യാത്രയായി
Maha release : ഹൻസിക മൊട്‍വാനിയുടെ 'മഹാ', റിലീസ് പ്രഖ്യാപിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ