എന്താണ് ശരിക്കും സംഭവിക്കുന്നത്! ബുക്ക് മൈ ഷോയില്‍ രണ്ടാം വാരവും അത്ഭുതം പ്രവര്‍ത്തിച്ച് 'നേര്'

Published : Dec 30, 2023, 12:31 PM IST
എന്താണ് ശരിക്കും സംഭവിക്കുന്നത്! ബുക്ക് മൈ ഷോയില്‍ രണ്ടാം വാരവും അത്ഭുതം പ്രവര്‍ത്തിച്ച് 'നേര്'

Synopsis

ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് വന്നാല്‍ ലഭിക്കുന്ന ബോക്സ് ഓഫീസ് സ്വീകാര്യതയെക്കുറിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് പണ്ടേക്കുപണ്ടേ അറിയാവുന്ന കാര്യമാണ്. എന്നാല്‍ അടുത്ത കാലത്ത് തിയറ്ററുകളില്‍ ജനം കൈയടിച്ച് പാസ്സാക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന്‍റേതായി വന്നിരുന്നില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്കിപ്പുറം അത്തരമൊരു ചിത്രം വന്നപ്പോള്‍ മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മൂല്യം എന്താണെന്ന് ഒരിക്കല്‍ക്കൂടി വെളിപ്പെടുകയാണ്.

ദൃശ്യം കോമ്പിനേഷനായ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒന്നിച്ച നേര് ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ പബ്ലിസിറ്റി കൊടുക്കാതെ സൂക്ഷിച്ചാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ പോസിറ്റീവ് അഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചതോടെ സിനിമാവ്യവസായത്തിന് വലിയ പ്രതീക്ഷയായി. ആ പ്രതീക്ഷകളേക്കാള്‍ വലിയ പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ ഔദ്യോഗികമായി എത്തിയ കളക്ഷന്‍ കണക്കുകള്‍ പ്രകാരം 9 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 50 കോടി ആയിരുന്നു. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം ഇനിയും അത്ഭുതം കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന്‍റെ തെളിവെന്നോണം ബുക്ക് മൈ ഷോയിലൂടെ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റുപോകുന്നതിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ചിത്രത്തിന്‍റെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയിരിക്കുന്നത്. ഒരു മലയാള ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം തരംഗം തീര്‍ത്തിരിക്കുന്നു എന്നതിന്‍റെ പ്രകടമായ തെളിവാണ് ഇത്. ഈ ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്ര കളക്റ്റ് ചെയ്യും എന്നറിയാനുള്ള കാത്തിരുപ്പിലാണ് ചലച്ചിത്രലോകം. വര്‍ഷാവസാനം മറ്റൊരു ഹിറ്റ് കൂടി എത്തിയതിന്‍റെ സന്തോഷത്തിലാണ് തിയറ്റര്‍ വ്യവസായം. 

ALSO READ : തുടര്‍ പരാജയങ്ങളിലും നിരാശനാകാതെ ആമിര്‍ ഖാന്‍; ദിവസം ഒരു മണിക്കൂര്‍ മാറ്റിവെക്കുന്നത് അക്കാര്യം പഠിക്കാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു