വൻ ഹിറ്റായ ഹായ് നാണ്ണാ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു, നാനി നായകനായ ചിത്രം ആകെ നേടിയത്

Published : Dec 30, 2023, 10:57 AM ISTUpdated : Dec 30, 2023, 03:14 PM IST
വൻ ഹിറ്റായ ഹായ് നാണ്ണാ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു, നാനി നായകനായ ചിത്രം ആകെ നേടിയത്

Synopsis

ഹായ് നാണ്ണാ ആകെ നേടിയത്.

നാനി നായകനായി എത്തിയ പുതിയ ചിത്രമാണ് ഹായ് നാണ്ണാ. മികച്ച വിജയം നേടാൻ ചിത്രത്തിനായിരുന്നു. നാനിയുടെ പ്രകടനത്തിലും വലിയ സ്വീകാര്യതയുണ്ടായി. വമ്പൻ റിലീസുകള്‍ക്കിടയിലും നിറംമങ്ങാതിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്.

ഹായ് നാണ്ണാ വെറും 40 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ ആഗോലതലത്തില്‍ ആകെ 72 കോടി രൂപയോളം നേടാൻ നാനിയുടെ ഹായ് നാണ്ണായ്‍ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ ഹായ് നാണ്ണാ 2023ലെ വിജയ ചിത്രങ്ങളില്‍ ഉള്‍പ്പെടുകയു ചെയ്‍തും. ഒടിടിയില്‍ നെറ്റ്‍ഫ്ലിക്സില്‍ ജനുവരി നാലിന് ചിത്രം എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിച്ചത് ഷൊര്യുവാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ഷൊര്യുവാണ്. നാനി നായകനായി വേഷമിട്ട് എത്തിയ ചിത്രമായ ഹായ് നാണ്ണായില്‍ ജയറാമും ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നു. മൃണാള്‍ താക്കൂറാണ് നാനി നായകനായ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്. ഹായ് നാണ്ണാ എന്ന ഹിറ്റ് ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍മിച്ചത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തിയ ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.

മകളുടെയും അച്ഛന്റെയും മനോഹരമായ ജീവിത കഥയാണ് ഹായ് നാണ്ണാ. അച്ഛന്റെ വേഷത്തില്‍ നാനി മികച്ചു നില്‍ക്കുന്നുവെന്നാണ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. മകളായി എത്തിയ  കൈറ ഖന്നയും ചിത്രത്തില്‍ ക്യൂട്ടായ പ്രകടനമായിരുന്നു. കുടുംബസമേതം കാണാവുന്ന ഒരു മനോഹര ചിത്രം എന്നായിരുന്നു പൊതുവെയുള്ള അഭിപ്രായങ്ങള്‍.

Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക