Boomerang First Look : ഓസ്‍കറുമായി ചെമ്പന്‍, 'ബൂമറാംഗ്' ഫസ്റ്റ് ലുക്ക്

Published : Jun 07, 2022, 06:36 PM IST
Boomerang First Look : ഓസ്‍കറുമായി ചെമ്പന്‍, 'ബൂമറാംഗ്' ഫസ്റ്റ് ലുക്ക്

Synopsis

മനു സുധാകരനാണ് സംവിധാനം

ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രധാന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചിരിക്കുന്ന പോസ്റ്ററില്‍ ചെമ്പൻ വിനോദിന്റെ കഥാപാത്രത്തിന്‍റെ കയ്യിൽ ഒരു ഓസ്കര്‍ ട്രോഫിയും ഷൈൻ ടോം ചാക്കോയുടെ കയ്യിൽ പൂച്ചെണ്ടുമാണുള്ളത്. നിഗൂഢതയോടെ സംയുക്തയും കൂടെ കള്ളച്ചിരിയോടെ ബൈജുവും റിലാക്സായി പോപ്കോണും കഴിച്ച് ഡെയിൻ ഡേവിസും പോസ്റ്ററിലുണ്ട്.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ നിർമ്മിക്കുന്നു.  മനു സുധാകരനാണ് സംവിധാനം. കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്. ചിത്രത്തിൽ  അഖിൽ കവലയൂർ, ഹരികൃഷ്ണൻ, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബൂമറാങ് ജൂലൈയിൽ തിയറ്ററുകളില്‍ എത്തും.

ALSO READ : കളക്ഷനില്‍ മൂന്നിലൊന്ന് കുറവുമായി തിങ്കളാഴ്ച; ബോക്സ് ഓഫീസില്‍ കൂപ്പുകുത്തി അക്ഷയ് കുമാറിന്‍റെ 'പൃഥ്വിരാജ്'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിയേറ്ററുകളിൽ ചിരിയുടെ ഓട്ടം തുള്ളലൊരുക്കാൻ വൻ താരനിര; 'ഓട്ടം തുള്ളൽ' ഫസ്റ്റ് ലുക്ക് പുറത്ത്
സീറോ വിഎഫ്എക്സ്; ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ആനയ്‍ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി 'കാട്ടാളൻ'