Meghna Raj : 'നിന്നെപ്പോലെ ആരുമുണ്ടാകില്ല', ചിരഞ്‍ജീവി സര്‍ജയുടെ ഓര്‍മ ദിനത്തില്‍ മേഘ്‍ന രാജ്

Published : Jun 07, 2022, 05:06 PM ISTUpdated : Jun 07, 2022, 06:56 PM IST
Meghna Raj : 'നിന്നെപ്പോലെ ആരുമുണ്ടാകില്ല', ചിരഞ്‍ജീവി സര്‍ജയുടെ ഓര്‍മ ദിനത്തില്‍ മേഘ്‍ന രാജ്

Synopsis

ചിരഞ്‍ജീവി സര്‍ജയുടെ ഓര്‍മ ദിനത്തില്‍ കുറിപ്പുമായി മേഘ്‍ന രാജ് (Meghna Raj).

നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗം ചലച്ചിത്രലോകത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. 2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം. ചിരഞ്‍ജീവി സര്‍ജടയുടെ ഓര്‍മ ദിനത്തില്‍ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്‍ന. ചീരുവിനെപ്പോലെ ഒരാള്‍ ഇനി ഉണ്ടാകില്ല എന്നാണ് മേഘ്‍ന രാജ് എഴുതിയരിക്കുന്നത് (Meghna Raj).

നീയും ഞാനും .. നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല, നിന്നെപ്പോലെ ആരുമുണ്ടാകില്ല...  ചീരു നീ.. ഒരേയൊരു  ചീരു.. നിന്നെ സ്‍നേഹിക്കുന്നു എന്നാണ് മേഘ്‍ന രാജ് എഴുതിയിരിക്കുന്നു. ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നു.

'ശബ്‍ദ' എന്ന ഒരു ചിത്രത്തിലൂടെ മേഘ്‍ന രാജ് തിരിച്ചുവരവിന് ഒരുങ്ങുകയാണ് കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേഘ്‍നയ്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്‍ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച 'ഇരുവുഡെല്ലവ ബിട്ടു' എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.

മേഘ്‍ന രാജ് തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. എന്റെ പുതിയ ചിത്രമായ 'ശബ്‍ദ' പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ  'ഇരുവുഡെല്ലവ ബിട്ടു എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും താൻ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം  പ്രവര്‍ത്തിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടൻ അറിയിക്കാമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും മേഘ്‍ന രാജ് എഴുതിയിരുന്നു.

'യക്ഷിയും ഞാനു'മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം 'റെഡ് വൈനി'ല്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. 'സീബ്രാ വര'കളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

'ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്. 'ഉയര്‍തിരു 420' എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‍ന രാജ്.  'കുരുക്ഷേത്ര' എന്ന സിനിമയാണ് മേഘ്‍ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മലയാളത്തില്‍ '100 ഡിഗ്രി സെല്‍ഷ്യല്‍സ്' എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്‍ന രാജ്.

Read More : 'ഞാനും ചീരുവും വളർന്നത് പോലെ റയാനും വളരട്ടേ', വീഡിയോ പങ്കുവെച്ച് മേഘ്‍ന രാജ്

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ