ടോ‍ർച്ച് തെളിച്ച് ദിലീഷ് പോത്തൻ; ഭാവന റിലീസിലൂടെ 'ഭൗമ' തിയേറ്ററുകളിലേക്ക്

Published : Oct 17, 2026, 07:45 PM IST
Bouma - Dileesh Pothan

Synopsis

റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭൗമ'. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.

ഇരുട്ട് നിറഞ്ഞ വഴിയിൽ ടോർച്ച് തെളിച്ച് നിൽക്കുന്ന ദിലീഷ് പോത്തന്‍റെ ചിത്രവുമായി 'ഭൗമ' പുതിയ പോസ്റ്റർ പുറത്ത്. 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ഒട്ടേറെ സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ഭാവന സ്റ്റുഡിയോസാണ് അവരുടെ ഡിസ്ട്രിബ്യൂഷൻ വിഭാഗമായ ഭാവന റിലീസിലൂടെ ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്. അടുത്തിടെ ചിത്രത്തിലേതായി എത്തിയ തീർത്തും സമാനതകളില്ലാത്ത രീതിയിലുള്ളൊരു ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

നടന്മാരായ വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. രേവതി ശർമ്മ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിർവ്വഹിക്കുന്നത് റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗ്ഗീസ്, സ്റ്റിൽസ്: ജിതിൻ എസ് ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സജിൻ ഗോപു- നിഖില വിമൽ ചിത്രം ധൂമകേതു ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; എവിടെ കാണാം ?
ഡെയ്ഞ്ചറസ് ഡാനി; 'ബാച്ച്‌ലർ പാർട്ടി Deux'ലെ സൗബിൻ്റെ ക്യാരക്ടർ പോസ്റ്റർ എത്തി