പ്രേക്ഷകര്‍ക്ക് നവരാത്രി ഓഫറുമായി 'ബ്രഹ്‍മാസ്ത്ര' നിര്‍മ്മാതാക്കള്‍; നാല് ദിവസം ടിക്കറ്റിന് കുറഞ്ഞ നിരക്ക്

Published : Sep 25, 2022, 04:28 PM ISTUpdated : Sep 25, 2022, 04:31 PM IST
പ്രേക്ഷകര്‍ക്ക് നവരാത്രി ഓഫറുമായി 'ബ്രഹ്‍മാസ്ത്ര' നിര്‍മ്മാതാക്കള്‍; നാല് ദിവസം ടിക്കറ്റിന് കുറഞ്ഞ നിരക്ക്

Synopsis

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് അയന്‍ മുഖര്‍ജി സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്

പരാജയത്തുടര്‍ച്ചകളില്‍ നിന്ന് തങ്ങളുടെ സിനിമാ വ്യവസായത്തെ തിരിച്ചെത്തിച്ച ചിത്രമാണിപ്പോള്‍ ബോളിവുഡിനെ സംബന്ധിച്ച് ബ്രഹ്‍മാസ്ത്ര. വലിയ പ്രതീക്ഷയുണര്‍ത്തി എത്തിയ അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ തകര്‍ന്നുവീണിടത്ത് മികച്ച ഓപണിംഗ് ആണ് ബ്രഹ്‍മാസ്ത്രയ്ക്ക് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് 300 കോടി നേടിയ ചിത്രത്തിന്‍റെ 10 ദിവസത്തെ നേട്ടം 360 കോടി ആയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ചിത്രം കാണാനുള്ള ഓഫര്‍ ആണ് അത്.

ഇതു പ്രകാരം ടിക്കറ്റ് ഒന്നിന് 100 രൂപയാണ് നല്‍കേണ്ടത്. ജിഎസ്ടി ഉള്‍പ്പെടാതെയുള്ള തുകയാണ് ഇത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതല്‍ (26) 29 വരെയാണ് ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ ഈ നിരക്കില്‍ ലഭിക്കുക. മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം പല സംസ്ഥാനങ്ങളിലും തിയറ്റര്‍ ഉടമകള്‍ 23-ാം തീയതി ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ചിരുന്നു. ഇതുപ്രകാരം ഏത് സിനിമയുടെയും ഏത് ഷോയ്ക്കും 75 രൂപയായിരുന്നു ഒരു ടിക്കറ്റിന്. കാണികളെ വലിയ തോതില്‍ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ഈ ഓഫര്‍ മൂലം തിയറ്റര്‍ ഉടമകള്‍ക്ക് സാധിച്ചിരുന്നു. അതേസമയം കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫര്‍ ലഭ്യമായിരുന്നില്ല. 

ALSO READ : റിലീസിനു മുന്‍പേ കോടി ക്ലബ്ബുകളിലേക്ക് ഷാരൂഖ് ഖാന്‍റെ 'ജവാന്‍'; ഒടിടി, സാറ്റലൈറ്റ് റൈറ്റുകളിലൂടെ നേടിയത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് അയന്‍ മുഖര്‍ജി സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. ഇതിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള ബ്രഹ്‍മാസ്ത്ര. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍. അലിയ ഭട്ട് ആണ് നായിക. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍