
'കുടുംബവിളക്ക്' പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് നൂബിന്‍ ജോണി. പ്രതീഷ് എന്ന കഥാപാത്രമായി പ്രേക്ഷകരെല്ലാം നൂബിനെ സ്വീകരിച്ചുകഴിഞ്ഞു. നൂബിന്‍ വിവാഹിതനായത് അടുത്തിടെയാണ്. ഡോക്ടറായ ജോസഫൈനാണ് നൂബിന്റെ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. ആരാധകര്‍ക്ക് ഒരുപാട് സസ്‌പെന്‍സ് കൊടുത്തുള്ള കല്ല്യാണമായിരുന്നു താരത്തിന്റേത്. ഒരുപാട് കാലമായി ഒരാളുമായി പ്രണയത്തിലാണെന്ന് അഭിമുഖങ്ങളിലും മറ്റും പറയാറുണ്ടെങ്കിലും അത് ആരാണെന്നുമാത്രം നൂബിന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്റെ വിവാഹം നടന്നതും നാട്ടില്‍ വച്ചായിരുന്നു. തന്റെ എന്‍ഗേജ്മെന്റ് ദിവസം വരേയും ആരാണ് ഭാവി വധുവെന്ന് നൂബിന്‍ പറഞ്ഞില്ല. അതുകൊണ്ടുതന്നെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളില്‍ പോലും മുഖമില്ലാത്ത സുന്ദരിയെയാണ് ആരാധകര്‍ കണ്ടത്. അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നുമില്ല.
ജോസഫൈനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയും, ഒന്നിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും പങ്കുവച്ചും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ് നൂബിന്‍. മലയാളികള്‍ക്ക് വലിയ പരിചയമില്ലെങ്കിലും മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്‍ സിനിമയില്‍ ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുമുണ്ട് ജോസഫൈന്‍. വിവാഹം വരേയും ജോസഫൈന്റെ മുഖം നൂബിന്‍ റിവീല്‍ ചെയ്യാത്തതുകൊണ്ടുതന്നെ, മനോഹരമായി ഷൂട്ട് ചെയ്ത പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍പോലും ഇരുവരും പങ്കുവയ്ക്കുന്നത് ഇപ്പോഴാണ്. കഴിഞ്ഞദിവസം ജോസഫൈന്‍ നൂബിനെ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ALSO READ : 'തുറമുഖം' റിലീസ് എന്തുകൊണ്ട് വൈകുന്നു? തുറന്നു പറഞ്ഞ് നിവിന്‍ പോളി
മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുന്നില്‍ ജാക്കിന്റേയും റോസിന്റേയും പോസിലാണ് വധൂവരന്മാരുള്ളത്. അമേസിംഗ് ഷൂട്ട്, അടിപൊളി വീഡിയോ എന്നെല്ലാം പറഞ്ഞ് വീഡിയോ ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ 'അന്ന് മുഖം പോലും കാണിക്കാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഞങ്ങളെയെല്ലാം കണ്‍ഫ്യൂഷനിലാക്കിയിട്ട്, ഇത്രേം നല്ല പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണോ നൂബിനേട്ടാ ഇടുന്നത്.' എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. ഒരു പ്രൈവറ്റ് വെള്ളച്ചാട്ടത്തില്‍ നിന്നുമുള്ള ഞങ്ങളുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് എന്നുപറഞ്ഞാണ് ഇരുവരും വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇവിടെ വച്ചായിരുന്നു ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയ ഒരു ചിത്രം നൂബിന്‍ പങ്കുവച്ചതും. അതുതന്നെയാണ് ആരാധകര്‍ ചോദിക്കുന്നതും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ