Bro Daddy Movie : 'എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും'; വീഡിയോയുമായി 'ബ്രോ ഡാഡി' ടീം

Web Desk   | Asianet News
Published : Jan 21, 2022, 07:38 PM IST
Bro Daddy Movie : 'എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും'; വീഡിയോയുമായി 'ബ്രോ ഡാഡി' ടീം

Synopsis

'ബ്രോ ഡാഡി'യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. 

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബ്രോ ഡാഡി(Bro Daddy). ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്(Prithviraj) സംവിധാനം ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്‍റെ ഒരു പ്രധാന ആകർഷണം. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്രോ ഡാഡി ടീം. 

'ബ്രോ ഡാഡി'യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. ദൃശ്യം രണ്ട് പതിപ്പുകളിലും പൊലീസ് റോളിലായിരുന്നു ആന്റണി പെരുമ്പാവൂര്‍. എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ് ഐ ആന്റണിയാക്കിയത് എന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 'എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കോ?, എന്ന ക്യാപ്ക്ഷനോടെയാണ് ഹോട്ട്‌സ്റ്റാര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ബ്രോ ഡാഡിയിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ