Bhoothakaalam : 'ഭൂതകാലം' പശ്ചാത്തല സംഗീതം പുറത്തുവിട്ട് ഗോപി സുന്ദര്‍

Web Desk   | Asianet News
Published : Jan 21, 2022, 06:56 PM IST
Bhoothakaalam : 'ഭൂതകാലം' പശ്ചാത്തല സംഗീതം പുറത്തുവിട്ട് ഗോപി സുന്ദര്‍

Synopsis

'ഭൂതകാലം' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ശ്രദ്ധ നേടിയിരുന്നു.

ഷെയ്ൻ നിഗം നായകനായ ചിത്രം 'ഭൂതകാല'ത്തിന് (Bhoothakaalam) മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'ഭൂതകാലം' എന്ന ചിത്രത്തില്‍ രേവതിയും ഒരു പ്രധാന കഥാപാത്രമാകുന്നു. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'ഭൂതകാലം' എന്ന ചിത്രത്തില്‍ ഏറ്റവും പ്രശംസ ലഭിച്ച വിഭാഗമായ പശ്ചാത്തലസംഗീതം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ സംഗീത സംവിധായകൻ ഗോപി സുന്ദര്‍.

സോണി ലിവിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ചിത്രത്തില്‍ നിര്‍ണായക ഘടകമാണെന്നും അഭിപ്രായങ്ങള്‍ വരുന്നു. ഗോപി സുന്ദര്‍ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇപോള്‍ പുറത്തുവിടുകയും ചെയ്‍തിരിക്കുകയാണ്. ഷെയ്‍ൻ നിഗം ചിത്രത്തിന്റെ സ്വഭാവത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന പശ്ചാത്തല സംഗീതത്തെ എടുത്തുപറഞ്ഞ് അഭിനന്ദിച്ചിരുന്നു സിനിമ കണ്ടവര്‍.


ഷെയ്‍ൻ നിഗം നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ഭൂതകാലത്തിനുണ്ട്'. 'ഭൂതകാലം' നിര്‍മിക്കുന്നത് ഷെയ്‍ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ്, സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവര്‍ ചേര്‍ന്നാണ്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ഷെയ്‍ൻ നിഗമാണ് ചിത്രത്തിന്റെ സംഗീത  സംവിധായകനും.

ഷെയ്‍ൻ നിഗം ചിത്രത്തിന്റെ തിരക്കഥ  രാഹുല്‍ സദാശിവനൊപ്പം ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. രാഹുല്‍ സദാശിവന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ബിനു മുരളിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ  കൺട്രോളര്‍.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ