അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനാകുന്ന പുതിയ ഇമോഷണൽ സസ്പെൻസ് ത്രില്ലർ ചിത്രമാണ് 'ദിൽ'.

നടനും സംവിധായകനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ സിനിമ 'ദില്ലി'ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ഗോവ ഷെഡ്യൂൾ പൂർത്തിയായി. ഈ മാസം 29 ന് ചിത്രീകരണം കൊച്ചിയിൽ പുനരാരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മന:ശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന 'ദില്‍' ഒരു ഇമോഷണല്‍ സസ്പെന്‍സ് ത്രില്ലറാണ്. വിശ്വസിച്ച ഒരാളില്‍ നിന്നുള്ള വഞ്ചന മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം തീവ്രമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് ചിത്രം ചൂണ്ടിക്കാട്ടുന്നതെന്ന് സംവിധായകനും നായകനുമായ അക്ഷയ് അജിത്ത് പറഞ്ഞു.

മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോം​ഗുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബെം​ഗളൂരു, ഗോവ, കേരളം തുടങ്ങിയ പ്രദേശങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ബാനർ സിനി സൗത്ത് പ്രൊഡക്ഷൻസ്, നിർമ്മാണം സിനി സൗത്ത് പ്രൊഡക്ഷൻസ്, സംവിധാനം അക്ഷയ് അജിത്, കഥ സജി ബേബി, ഛായാഗ്രഹണം അജിത് തോമസ്, അസോസിയേറ്റ് സംവിധായകർ ജിൻസ് & മാർട്ടിൻ.

സഹസംവിധായകർ എൽദോസ്, ജെയിംസ്, ശരത്. കലാസംവിധാനം ജീവമോൻ, വസ്ത്രാലങ്കാരം സൂര്യ, മേക്കപ്പ് റോണക്സ്, നൃത്തസംവിധാനം പ്രമേഷ്, ആക്ഷൻ സംവിധാനം കലൈ കിങ്സ്റ്റൺ, സംഗീതം ഗോപി സുന്ദർ & സിവിൻ, എഡിറ്റർ, അസിസ്റ്റന്റ് ടൈറ്റസ്, പ്രൊഡക്ഷൻ കൺട്രോളർ സജി പുതുപ്പള്ളി, പിആർഒ പി ആർ സുമേരൻ, സ്റ്റിൽസ് സന്തോഷ്, ലൊക്കേഷൻ മാനേജർമാർ സുനിൽ & ബാബു തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming