നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്; ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിൽ നടപടി, പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

Published : Jun 07, 2025, 11:59 AM ISTUpdated : Jun 07, 2025, 12:08 PM IST
diya krishna

Synopsis

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ 8 ലക്ഷം രൂപ തിരിച്ചു നൽകി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം