നടന്‍ വിനായകനെതിരായ കേസ്; തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്, നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും

Published : Jul 10, 2026, 08:48 AM IST
Actor Vinayakan Controversy

Synopsis

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇന്നലെയാണ് നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തത്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ ആലോചന.

ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ ആലോചന.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇന്നലെയാണ് നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തത്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എങ്ങനെയുണ്ട് 'ഐ നോബഡി'? ആദ്യ ദിനം തന്നെ കണ്ട് റിവ്യൂ പങ്കുവച്ച് അനുരാഗ് കശ്യപ്
'സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത്'; പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്‍സിബ ഹസന്‍