കൊവിഡ് ചട്ടം ലംഘിച്ചു; സല്‍മാന്‍ ഖാനും സൊഹൈല്‍ ഖാനുമെതിരെ കേസ്

Published : Jan 04, 2021, 10:49 PM IST
കൊവിഡ് ചട്ടം ലംഘിച്ചു; സല്‍മാന്‍ ഖാനും സൊഹൈല്‍ ഖാനുമെതിരെ കേസ്

Synopsis

 കോർപ്പറേഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൊവിഡിന്‍റെ വകഭേദം പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്‍റീന്‍ നിർബന്ധമാക്കിയിരുന്നു

മുംബൈ: കൊവിഡ് ചട്ടം ലംഘിച്ചതിന് നടൻമാരായ സൽമാൻ ഖാനും, സൊഹൈൽ ഖാനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഡിസംബർ 25 ന് യുഎഇ യിൽ നിന്നെത്തിയ ഇരുവരും നിർബന്ധിത ക്വാറന്‍റീനില്‍ പോകാതെ വീടുകളിലേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ കോർപ്പറേഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൊവിഡിന്‍റെ വകഭേദം പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്‍റീന്‍ നിർബന്ധമാക്കിയിരുന്നു. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്