
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവ്വഹിച്ച കേസ് ഡയറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ കേസ് ഡയറിയിൽ അഷ്ക്കർ സൗദാൻ ആണ് നായകൻ. ഇത്തവത്തെ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവൻ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
എ.കെ സന്തോഷ് തിരക്കഥയൊരുക്കുന്ന കേസ് ഡയറിയുടെ ഛായാഗ്രഹണം പി.സുകുമാർ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ. സിഐ ക്രിസ്റ്റി സാം എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഷ്ക്കർ സൗദാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ മറ്റൊരു കേസിലേക്ക് അദേഹത്തെ എത്തിക്കുന്നു. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന ഈ കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രാഹുൽ മാധവ്, റിയാസ് ഖാൻ, സാക്ഷി അഗർവാൾ, നീരജ, അമീർ നിയാസ്, ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.
വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സംഗീതം നൽകുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പിഎം, ഫൈനൽ മിക്സ്- ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സ്റ്റില്‍സ് നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പിആർഒ- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിംഗ്- ഒപ്പറ, ഡിസൈൻ- റീഗൽ കൺസെപ്റ്റ്സ്. ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ