ഇരട്ട പെണ്‍കുട്ടികളുണ്ടോ? എങ്കിൽ പൃഥ്വിരാജിന്റെ പുതിയ സിനിമയിൽ താരമാവാം, ചെയ്യേണ്ടത് ഇത്രമാത്രം

Web Desk   | Asianet News
Published : Mar 01, 2021, 09:35 AM IST
ഇരട്ട പെണ്‍കുട്ടികളുണ്ടോ? എങ്കിൽ പൃഥ്വിരാജിന്റെ പുതിയ സിനിമയിൽ താരമാവാം, ചെയ്യേണ്ടത് ഇത്രമാത്രം

Synopsis

15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. 

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനേതാക്കളെ തേടുന്നതായി അറിയിച്ചത്.  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പര്യമുളളവര്‍ ബയോഡേറ്റ അയക്കുവാനും ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Prithviraj Productions Casting call! 😊

Posted by Prithviraj Sukumaran on Sunday, 28 February 2021

അതേസമയം, ഭ്രമം എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും