Casting Call : പദ്മരാജന്റെ കഥയെ ആസ്പദമാക്കി സിനിമ; നായികയെ തേടി കാസ്റ്റിം​ഗ് കാൾ

Web Desk   | Asianet News
Published : Mar 17, 2022, 07:33 PM ISTUpdated : Mar 17, 2022, 07:40 PM IST
Casting Call : പദ്മരാജന്റെ കഥയെ ആസ്പദമാക്കി സിനിമ; നായികയെ തേടി കാസ്റ്റിം​ഗ് കാൾ

Synopsis

19നും 22നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. 

പി. പദ്മരാജന്റെ(Padmarajan) കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു(Casting Call ). രാകേഷ് ​ഗോപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേട്ട, കരിങ്കുന്നം സിക്സസേഴ്സ് എന്നീ സിനിമകൾക്ക് തിരക്കഥ എഴുതിയ അരുൺലാൽ രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. 

19നും 22നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അഭിനയിക്കാൻ താല്പര്യം ഉള്ളവർ കഴിവ് തെളിയിക്കുന്ന വീഡിയോ ലിങ്കുകൾ info@cetcinema.com എന്നതിലേക്ക് മെയിൽ ചെയ്യേണ്ടതാണെന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. 

അമിത് ചക്കാലയ്ക്കൽ. ഷമ്മി തിലകൻ. സാബുമോൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സിഇടി സിനിമസിന്റെ ബാനറിൽ രാജാശേഖരൻ തകഴി ആണ് നിർമ്മിക്കുന്നത്. 

നാനി ചിത്രത്തിൽ 'ലീല തോമസാ'യി നസ്രിയ; 'അണ്ടേ സുന്ദരാനികി' ജൂണിൽ

ലയാളികളുടെ പ്രിയ നായികയാണ് നസ്രിയ(Nazriya Fahadh). അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിലെ ക്യൂട്ട് നായികയായി മാറാൻ നസ്രിയയ്ക്ക് സാധിച്ചിരുന്നു. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഏതാനും ചില ചിത്രങ്ങളിൽ താരം അഭിനയിച്ചു. നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത് ഇപ്പോഴിതാ ചിത്രത്തിൽ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അണിയറ പ്രവർത്തകർ. 

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ വീഡിയോ മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തി. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

Read Also: SG 253 : സുരേഷ് ​ഗോപിയുടെ 253-ാം ചിത്രം, സംവിധാനം ജിബു ജേക്കബ്; അഭിനേതാക്കളെ തേടുന്നു

ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം.  വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നസ്രിയ നായികയാകുന്ന ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത രാജാ റാണി എന്ന ചിത്രത്തില്‍ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. നയൻതാരയും ആര്യയുമാണ് ചിത്രത്തിൽ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ട്രാന്‍സ് ആണ് മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം.  അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിൽ ഫഹദായിരുന്നു നായകനായി എത്തിയത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'