'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്(SG 253).
കഴിഞ്ഞ ദിവസമാണ് തന്റെ 253-ാമത്തെ ചിത്രം സുരേഷ് ഗോപി(Suresh Gopi) പ്രഖ്യാപിച്ചത്. ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. പിന്നാലെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആരാധകർ പ്രെഡിക്ഷൻ നടത്തുകയും ചെയ്തു. ആരോക്കെയാകും ചിത്രത്തിൽ അഭിനയിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. ജിബു ജേക്കബ്(Jibu Jacob) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ അവസരത്തിൽ ചിത്രത്തിനായി അഭിനേതാക്കളെ ക്ഷണിക്കുകയാണ് സുരേഷ് ഗോപി.
ഫേസ്ബുക്ക് പോസ്റ്ററിൽ പങ്കുവച്ച വീഡിയോയിലാണ് അഭിനേതാക്കളെ തേടുന്നതായി സുരേഷ് ഗോപി അറിയിച്ചത്. "അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടാണ് ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. ഞാനും സംവിധായകൻ ജിനു ജേക്കബ്ബും ഒന്നിക്കുന്ന സിനിമയിൽ നിങ്ങൾക്കും അവസരം. അഭിനയമാണ് നിങ്ങളുടെ ആവേശമെങ്കിൽ, സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ഇതാണ് നിങ്ങൾക്കായുള്ള ആ അവസരം. നിങ്ങളുടെ പ്രായം 5നും 80നും ഇടയിൽ ആണെങ്കിൽ ജാതി, മത, വർഗ, വർണ, ലിംഗ ഭേദമെന്യെ നിങ്ങൾക്ക് സ്വാഗതം. ഒരു ഫോട്ടോയും ഒരുമിനിറ്റിൽ കവിയാത്ത വീഡിയോയുമായ് ഉടൻ ഞങ്ങളെ ബന്ധപ്പെടുക.റീൽസും ഫോട്ടോഷോപ്പും ഒന്നും വേണ്ട. മേക്കപ്പ് തീരെ വേണ്ട, അത് ഞങ്ങൾ ഇട്ടോളം. ഞങ്ങൾ തേടുന്ന ആ മുഖം നിങ്ങളാണെങ്കിൽ, നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും. ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്. പുതിയ പ്രതീക്ഷയുടെ തുടക്കം", എന്നാണ് സുരേഷ് ഗോപിയും ജിബുവും വീഡിയോയിൽ പറയുന്നത്.
അതേസമയം, സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവികിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം താരത്തിന്റെ 252-ാമത്തെ സിനിമയാണ്. നിലവിൽ ചിത്രം റിലീസിനൊരുങ്ങുകയാണ്. ധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മുമ്പ് പുറത്തുവിട്ട മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്.
Read Also: SG 253 : സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രം വരുന്നു; 'പത്രം 2' ലോഡിംഗ് എന്ന് ആരാധകർ
