
മമ്മൂട്ടി (Mammootty) നായകനായ പുതിയ ചിത്രം 'സിബിഐ 5'ന്റെ (CBI 5) ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കെ മധുവിന്റെ ( K Madhu) സംവിധാനത്തിലാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിയുടെ 'സിബിഐ 5' ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ 'സിബിഐ 5' ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയില്‍ മമ്മൂട്ടി എടുത്ത ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ഫോട്ടോഗ്രാഫിയിലും ഏറെ താല്‍പര്യമുള്ള താരമാണ് മമ്മൂട്ടി. ഇത്തവണ കെ മധുവിനെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് മമ്മൂട്ടി. കെ മധു തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ജഗതിയും 'സിബിഐ'യുടെ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. 'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു 'സിബിഐ അഞ്ചാം ഭാഗം' സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്.