സങ്കടം ഉള്ളിലൊതുക്കി ജൂനിയർ എൻടിആറും റാണയും; പുനീതിന്റെ വിയോ​ഗം താങ്ങാനാകാതെ താരങ്ങൾ

Web Desk   | Asianet News
Published : Oct 30, 2021, 06:00 PM ISTUpdated : Oct 30, 2021, 06:06 PM IST
സങ്കടം ഉള്ളിലൊതുക്കി ജൂനിയർ എൻടിആറും റാണയും; പുനീതിന്റെ വിയോ​ഗം താങ്ങാനാകാതെ താരങ്ങൾ

Synopsis

പുനീതിന്‍റെ മരണത്തിൽ മനംനൊന്ത് രാഹുൽ എന്ന ആരാധകൻ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു.

പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ  കണ്ഡീരവ സ്റ്റേഡിയത്തിലേക്ക്(Kanteerava Stadium)എത്തുന്നത്. തങ്ങളുടെ സങ്കടം അടക്കാനാകാത്ത അവസ്ഥയിലാണ് പലതാരങ്ങളും പുനീതിനെ കാണാൻ എത്തിയത്. 

ജൂനിയർ എൻടിആർ, ബാലകൃഷ്ണ, റാണ ദഗുബാട്ടി, ശരത്കുമാർ, യഷ് തുടങ്ങി സിനിമാ–രാഷ്ട്രീയ രംഗത്തെ പ്രമുഖർ സ്ഥലത്തുണ്ട്. പുനീതിന്‍റെ മരണത്തിൽ മനംനൊന്ത് രാഹുൽ എന്ന ആരാധകൻ ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു.

Read Also: ഞെട്ടൽ മാറാതെ സിനിമാലോകം; പുനീതിന്‍റെ ആഗ്രഹം പോലെ കണ്ണുകൾ ദാനം ചെയ്യും

അതേസമയം, പുനീതിന്റെ ശവസംസ്‍കാര ചടങ്ങുകള്‍ നാളെ നടക്കും. മാതാപിതാക്കളായ ഡോ: രാജ്‍കുമാറിന്‍റെയും പര്‍വ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്‍ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകള്‍ നടക്കുക. 
കഴിഞ്ഞ ദിവസമായിരുന്നു പുനീത് രാജ്‍കുമാറിന്റെ വിയോ​ഗം.

സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരില്‍ ചിലര്‍ അക്രമാസക്തരായി. ബസ്സുകള്‍ തല്ലിത്തകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പ്രദേശം കനത്ത പൊലീസ് ബന്തവസ്സിലായി.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍