Paappan Movie : അവസാന കടമ്പയും കടന്ന് 'പാപ്പൻ'; ബുധനാഴ്ച മുതൽ ഷോ ബുക്കിങ്ങിന് ആരംഭം

By Web TeamFirst Published Jul 25, 2022, 6:17 PM IST
Highlights

'പാപ്പൻ' ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

സെൻസറിം​ഗ് പൂർത്തിയാക്കി സുരേഷ് ​ഗോപി- ജോഷി(Suresh Gopi-Joshiy) ​കോമ്പോയിൽ ഒരുങ്ങുന്ന 'പാപ്പൻ'(Paappan Movie). ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. സുരേഷ് ​ഗോപി തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പാപ്പന്റെ ഷോ ബുക്കിം​ഗ് ബുധനാഴ്ച മുതൽ ആരംഭിക്കുമെന്നും താരം അറിയിച്ചു. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന 'പാപ്പൻ' ജൂലൈ 29ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി എത്തുന്ന ചിത്രത്തിൽ മകൻ​ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നീതാ പിള്ളയാണ് നായിക. കനിഹ, ആശാ ശരത്ത്, സാ സ്വികാ. ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ,  ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ബൈജു ജോസ്, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.  'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

‌എബ്രഹാം മാത്യു മാത്തനായി സുരേഷ് ​ഗോപി; സസ്പെൻസ് നിറച്ച് 'പാപ്പന്‍'എത്താന്‍ ദിവസങ്ങള്‍ മാത്രം

ആർ.ജെ.ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ - മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം- നിമേഷ് താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യം -ഡിസൈൻ. പ്രവീൺ വർമ്മ : ക്രിയേറ്റീവ് കോൺട്രിബ്യുഷൻ - അഭിലാഷ് ജോഷി. അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബി ജോസ് ചാലിശ്ശേരി.  കോ- പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ - സി.വി.പ്രവീൺ, സുജിത്.ജെ.നായർ.ഷാജി. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ) കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -വിജയ്.ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ - നന്ദു ഗോപാലകൃഷ്ണൻ. 

click me!