അവസാന കടമ്പയും കടന്ന് 'പൊന്നിയിൻ സെൽവൻ'; ചോളരുടെ വരവിന് ഇനി ആറ് നാൾ

By Web TeamFirst Published Sep 24, 2022, 3:57 PM IST
Highlights

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്.

തിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ആദ്യഭാ​ഗം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. വൻതാര നിര അണിനിരക്കുന്ന ചിത്രവുമായി ബന്ധപ്പെെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. 

ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 167 മിനിറ്റാണ് (രണ്ട് മണിക്കൂർ 47 മിനിറ്റ്) സിനിമയുടെ റണ്ണിങ് ടൈം എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളൈ ട്വീറ്റ് ചെയ്യുന്നു. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തരം​ഗമായി കഴിഞ്ഞു. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് കണക്ക് കൂട്ടലുകൾ. 

മറ്റൊരു എ ആർ റഹ്മാൻ മാജിക്; 'പൊന്നിയിൻ സെൽവനി'ലെ 'ദേവരാളൻ ആട്ടം' എത്തി

മലയാളി താരങ്ങളായി ‍‍ജയറാം, ബാബു ആന്റണി, റിയാസ് ഖാൻ ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലുള്ളത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

censored UA. Runtime 167 mins (2hrs 47mins). pic.twitter.com/zzz7Vya5cX

— Sreedhar Pillai (@sri50)

ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുക.

click me!