'ബി​ഗ് ബോസിലെ ഭക്ഷണരീതി ശരീരത്തിലുണ്ടാക്കിയ മാറ്റം'; റോണ്‍സണ്‍ പറയുന്നു

Published : Sep 24, 2022, 09:59 AM ISTUpdated : Sep 24, 2022, 10:04 AM IST
'ബി​ഗ് ബോസിലെ ഭക്ഷണരീതി ശരീരത്തിലുണ്ടാക്കിയ മാറ്റം'; റോണ്‍സണ്‍ പറയുന്നു

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശ്രദ്ധേയ മത്സരാര്‍ഥി

മിനിസ്‌ക്രീനിലെ മസിൽ മാന്‍ ആയി അറിയപ്പെടുന്ന താരമാണ് റോൻസൻ വിൻസന്റ്. ജിം ബോഡിയും സിക്സ് പാക്കുമെല്ലാമാണ് താരത്തിന്‍റെ 
ഓണ്‍സ്ക്രീന്‍ പ്രതിച്ഛായ തന്നെ. എന്നാൽ ബിഗ് ബോസിൽ ചെലവഴിച്ച 92 ദിവസങ്ങൾ കൊണ്ട് റോണ്‍സണ് വന്ന മാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരം തന്നെയാണ് ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് മുമ്പും തിരിച്ച് വന്ന ശേഷവുമുള്ള തന്‍റെ ചിത്രങ്ങൾ പങ്കുവെച്ചത്.

ബിഗ് ബോസ്സിലേക്ക് പോകുന്നതിന് വെറും ഒരാഴ്ച മുമ്പ് ജിം ബോഡിയിൽ ആയിരുന്നെങ്കിൽ 92 ദിവസങ്ങൾക്കു ശേഷം കുടവയറുമായാണ് താരം തിരിച്ചെത്തിയത്. ബിഗ് ബോസ് ഹൌസില്‍ ചോറും പരിപ്പുകറിയും മാത്രമാണ് ഉണ്ടായിരുന്നതെന്നും പക്ഷേ അത് തന്നെ കുടവയറനാക്കിയെന്നും റോണ്‍സണ്‍ പറയുന്നു. 'നിങ്ങൾ ആരെങ്കിലും ഈ അവസ്ഥയിൽ ആണോ ഇപ്പോൾ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ?' എന്ന് ചോദിച്ചാണ് റോണ്‍സണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലൈവ് വർക്കൗട്ടുമായി ഉടനെ എത്തുമെന്നും താരം പറയുന്നു.

'92 ദിവസങ്ങളിലെ ബി​ഗ് ബോസ് ഭക്ഷണരീതികൾ എന്നെ കുടവയറനാക്കി. നിങ്ങൾ ആരെങ്കിലും ഈ അവസ്ഥയിൽ ആണോ ഇപ്പോൾ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രഷനും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവർക്കായി ഞാൻ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്നസ് യാത്രയിൽ നിങ്ങൾക്കും എന്റെ കൂടെ കൂടാം.. ലൈവ് വർക്ഔട്ട് സെക്ഷനുമായി ഞാൻ ഉടനെ വരുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആരോഗ്യമുള്ള ഒരു ശരീരം നമുക്കൊരുമിച്ചു വാർത്തെടുക്കാം. എന്റെ സോഷ്യൽ മീഡിയ പേജിൽ എന്റെ നമ്പർ കൊടുത്തിട്ടുണ്ട്. നിങ്ങൾക്കു സധൈര്യം എന്നെ നേരിട്ട് ബന്ധപ്പെടാം. നിങ്ങൾക്ക് അനുയോജ്യമായ ഡയറ്റ് പ്ലാനും വർക്കൗട്ടും ഞാൻ പറഞ്ഞു തരുന്നതായിരിക്കും. നിങ്ങൾ എനിക്ക് തരുന്ന സ്നേഹവും നിങ്ങളിൽ ഉണ്ടാകാൻ പോകുന്ന റിസൾട്ടും ആണ് എന്റെ പ്രതിഫലം.' എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ബി​ഗ് ബോസ് സീസണ്‍ 4ല്‍ നിന്നും പുറത്താകേണ്ടി വന്ന താരമാണ് റോണ്‍സണ്‍ വിന്‍സന്റ്. വന്ന ഉടനെ പുറത്തേക്ക് പോവും എന്ന് പലരും പ്രവചിച്ച താരം 92 ദിവസം ബിഗ്ഗ് ബോസില്‍ പിടിച്ചു നിന്നു. താരം തന്റെ പഴയ ജിം ബോഡിയിലേക്ക് തിരിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ