ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര മുന്നറിയിപ്പ്, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

Published : Feb 20, 2025, 03:21 PM IST
ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര മുന്നറിയിപ്പ്, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

Synopsis

കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ എത്തുന്നില്ലെന്ന ്ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്

ദില്ലി : ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നിറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റഫോമുകൾക്കും വെബ്സൈറ്റുകൾക്കും കേന്ദ്ര വാർത്ത വിതരണമന്ത്രാലയം മുന്നറിയിപ്പ് നൽകി. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണം. അശ്ലീല ഉള്ളടക്കങ്ങളിൽ നിയന്ത്രണമുണ്ടാകണം.

കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ എത്തുന്നില്ലെന്ന ്ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച്ചയുണ്ടായാൽ  കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു. രൺവീർ അലഹബാദിയുടെ പരാമർശത്തിന് പിന്നാലെയാണ് നടപടി. ഓൺലൈനിലൂടെ അശ്ലീല ഉള്ളടക്കം തടയാൻ കർശനനടപടി വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നു. 

ഒരാനയെങ്കിൽ 50 ലക്ഷം, നാലിൽ കൂടതലായാൽ 2 കോടി; ഉത്സവ കമ്മിറ്റി ഇൻഷുർ ചെയ്യണം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം

 

 

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം