'നെല്ലിക്കാടൻ അച്ഛനാണോ, അപ്പൂപ്പനാണോ എന്നൊക്കെയാണ് ചോദിച്ചിരുന്നത്'; മനസ് തുറന്ന് ചന്ദ്ര ലക്ഷ്‍മൺ

Published : Sep 04, 2026, 10:32 AM IST
Chandra Lakshman

Synopsis

സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് ചന്ദ്ര മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

മലയാളികള്‍ക്ക് പ്രത്യേകം മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് ചന്ദ്ര ലക്ഷ്‍മണ്‍. സിനിമയിലൂടെയാണ് ചന്ദ്ര അഭിനയത്തിലേക്ക് എത്തിയത്. എന്നാൽ ടെലിവിഷൻ പരമ്പരകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പിന്നീട് ഒരുപിടി ഹിറ്റ് പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. കുറച്ചു നാളുകളായി അഭിനയത്തിൽ സജീവമല്ല ചന്ദ്ര. എങ്കിലും യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരു ആഭരണ ബിസിനസും നടത്തുന്നുണ്ട്. നടൻ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. സീരിയൽ ജീവിതത്തിലെ മറക്കാനാകാത്ത ഒരു കഥാപാത്രത്തെക്കുറിച്ചും ജീവിതം മാറ്റിമറി‍ഞ്ഞ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് ചന്ദ്ര. ഭർത്താവ് ടോഷും ഒപ്പമുണ്ടായിരുന്നു.

സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് ചന്ദ്ര മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ കഥാപാത്രത്തെക്കുറിച്ചാണ് ചന്ദ്ര ലക്ഷ്മൺ സംസാരിക്കുന്നത്. ''എന്റെ ആദ്യത്തെ സീരിയൽ ആണത്. അത് എനിക്ക് വലിയ പ്രശസ്തി തന്നു. എന്റെ കരിയറിലെ തന്നെ വലിയ വഴിത്തിരിവാണ് അത്. കഥാപാത്രത്തിന്റെ പേരിനും എന്റെ പേരിലും സാമ്യതകൾ ഉണ്ടായിരുന്നതുകൊണ്ട് പലർക്കും മാറിപ്പോകുമായിരുന്നു. സാന്ദ്ര ലക്ഷ്മൺ അല്ലേ എന്നൊക്കെ എന്നോട് ചിലർ വന്ന് ചോദിച്ചിട്ടുണ്ട്. നെല്ലിക്കാടൻ ആരായിട്ടു വരും. അപ്പൂപ്പന്റെ പേരാണോ, അതോ അച്ഛന്റെ പേരാണോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്.

സുജാതയുടെ സെറ്റാണ് ജീവിതത്തിൽ വഴിത്തിരിവായത്. അതിൽ വെച്ചാണ് ടോഷിനെ പരിചയപ്പെടുന്നത്. ഞങ്ങൾക്ക് കുറേ സമാന താത്പര്യങ്ങൾ ഉണ്ടായിരുന്നു. ഇളയരാജ സാറിന്റെ പാട്ടുകൾ രണ്ടാൾക്കും ഭയങ്കര ഇഷ്ടമാണ്. എപ്പഴോ സുഹൃത്തുക്കളായി. പിന്നീട് ആ സൗഹൃദം അടുത്ത ലെവലിലേക്ക് എത്തി. പിന്നെ ഞങ്ങളുടെ പ്രണയത്തിന് പ്രേക്ഷകരും വലിയ കാരണമാണ്. യൂട്യൂബിൽ ഞങ്ങളുടെ എപ്പിസോഡിന്റെ താഴെ ഇവർ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്നൊക്കെ കമന്റ് ചെയ്യുമായിരുന്നു'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കുഞ്ചാക്കോ ബോബന്റെ ഉന്മാദം ഒടിടിയില്‍
കന്നഡയില്‍ യഷിന്റെ ടോക്സിക് നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്