
ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീ മുത്തപ്പൻ. ജോയ് മാത്യു, അശോകൻ, ബാബു അന്നൂർ, അനുമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ
ബിജു കെ ചുഴലിയും, മുയ്യം രാജനും ചേർന്നാണ് തിരക്കഥ സംഭാഷണം ഒരുക്കുന്നത്. 'ശ്രീ മുത്തപ്പന്‍' കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത.
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര സന്നിധാനത്തിൽ വെച്ച് നിർമാതാവ് സച്ചു അനീഷും സംവിധായകൻ ചന്ദ്രൻ നരിക്കോടും ചേർന്ന് 'ശ്രീ മുത്തപ്പൻ' സിനിമയുടെ തിരക്കഥയുടെ പകർപ്പ് ഏറ്റുവാങ്ങി. നടൻ ഷെഫ് നളൻ, മുയ്യം രാജൻ, വിനോദ് മൊത്തങ്ങ, പി പി ബാലകൃഷ്‍ണൻ, ക്ഷേത്രം ഭാരവാഹികൾ മുതലായവർ സന്നിഹിതരായിരുന്നു. കണ്ണൂര്‍ കുന്നത്തൂര്‍ പാടി ശ്രീമുത്തപ്പന്‍ ദേവസ്ഥാനത്ത് വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ സ്വിച്ചോൺ കർമ്മംനിര്‍വ്വഹിച്ചു. ചിത്രത്തിൽ സച്ചു അനീഷ്, ഷെഫ് നളൻ, കോക്കാടാൻ നാരായണൻ,വിനോദ് മൊത്തങ്ങ,കൃഷ്‍ണൻ നമ്പ്യാർ,രാജേഷ് വടക്കാഞ്ചേരി,ഉഷ പയ്യന്നൂർ,അക്ഷയ രാജീവ്,ബേബി പൃഥി രാജീവ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
സച്ചു അനീഷ് ചിത്രം നിര്‍മിക്കുന്നു. പ്രതിഥി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥാഗവേഷണം പി പി ബാലകൃഷ്‍ണ പെരുവണ്ണാന്‍ ആണ്. ,പ്രൊജക്ട് ഡിസൈനർ ധീരജ് ബാല. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് വിനോദ് കുമാര്‍ പി വി.
ആദ്യമായിട്ടാണ് ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ. ഛായാഗ്രഹണം റെജി ജോസഫാണ്. കണ്ണൂരിലെ പറശ്ശിനിക്കടവിലും, നണിച്ചേരിയിലുമായിട്ട് ചിത്രീകരിക്കുന്ന സിനിമയുടെ ആര്‍ട്ട് മധു വെള്ളാവ്, മേക്കപ്പ്-പീയൂഷ് പുരുഷു, സ്റ്റില്‍സ് വിനോദ് പ്ലാത്തോട്ടം, പിആർഒ എ എസ് ദിനേശ് എന്നിവരാണ്.
Read More: വിജയ് നായകനാകുന്ന ചിത്രത്തില്‍ അജിത്തുമുണ്ടാകുമോ? സംവിധായകന്റെ പ്രതികരണം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ