Asianet News MalayalamAsianet News Malayalam

വിജയ് നായകനാകുന്ന ചിത്രത്തില്‍ അജിത്തുമുണ്ടാകുമോ? സംവിധായകന്റെ പ്രതികരണം

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

Ajith not being a part of Thalapathy Vijays Thalapathy 68 hrk
Author
First Published May 22, 2023, 4:38 PM IST

അജിത്ത് നായകനായ 'മങ്കാത്ത' എന്ന ചിത്രമടക്കം ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ വെങ്കിട് പ്രഭു ആരാധകര്‍ ഏറ്റെടുത്ത സംവിധായകനാണ്. വിജയ് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതും വെങ്കട് പ്രഭുവാണ്. വിജയ് തന്നെയാണ് ചിത്രം പ്രഖ്യാപിച്ചതും. വിജയ് നായകനാകുന്ന ചിത്രത്തില്‍ അജിത്തുമുണ്ടായേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് വെങ്കട് പ്രഭു ഇപ്പോള്‍.

അജിത്തും വിജയ്‍യും പുതിയ ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തായാലും വിജയ് ചിത്രത്തില്‍ അജിത്തുണ്ടാകില്ലെന്ന് സംവിധായകൻ വെങ്കട് പ്രഭു ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ലിയോ'യാണ് വിജയ്‍യുടേതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം. 'ലിയോ' എന്ന ചിത്രം പൂര്‍ത്തിയായതിന് ശേഷമായിരിക്കും വെങ്കട് പ്രഭു പ്രൊജക്റ്റ് തുടങ്ങുക.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലിയോ വിജയ്‍യുടേതായി ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 'ലിയോ'യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും വിജയ്‍ക്ക് ഒപ്പം എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷുമാണ് വിജയ് നായകനായ 'വാരിസ്' എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാണം.

Read More: കമല്‍ഹാസനൊപ്പം കൈകോര്‍ക്കാൻ ചിമ്പു, ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റ്

Follow Us:
Download App:
  • android
  • ios