പുതുമുഖ നായകന്‍; 'ചങ്കൂറ്റം' നെന്മാറയില്‍ ആരംഭിച്ചു

Published : Jun 18, 2025, 03:58 PM IST
changoottam malayalam movie started rolling at nenmara

Synopsis

സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

പുതുമുഖം സംഗീത് ശിവനെ നായകനാക്കി സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ചങ്കൂറ്റം. ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തിന്റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വച്ച് നടന്നു.

ആലത്തൂർ എസ് എച്ച് ഒ, ടി എൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം കൃഷ്ണരാജ്, എഡിറ്റർ രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ ചെന്താമരാക്ഷൻ, കല നാഥൻ മണ്ണൂർ, മേക്കപ്പ് സുധാകരൻ, കോസ്റ്റ്യൂംസ് രാധാകൃഷ്ണൻ, സ്റ്റിൽസ് രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹക്കീം ഷാ, പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്