പുതിയ ചിത്രത്തിനായി സിനിമയിലെ ഏറ്റവും ചിലവേറിയ സെറ്റിട്ടു : രാജമൗലി മാജിക്ക് വീണ്ടും !

Published : Jun 18, 2025, 03:57 PM IST
Rajamouli, mahesh babu, priyanka chopra, SSMB29

Synopsis

എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രം 'എസ്എസ്എംബി29' യുടെ ചിത്രീകരണത്തിനായി ഹൈദരാബാദിൽ  വാരാണസിയുടെ സെറ്റ് നിർമിച്ചുവെന്ന് വിവരം.

ഹൈദരാബാദ്: പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി തന്റെ ഏറ്റവും പുതിയ ചിത്രമായ 'എസ്എസ്എംബി29' യുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരാണസിയുടെ സെറ്റ് നിർമിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര ജോനാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണ് എന്നാണ് സൂചന. വാരാണസിയിലെ പുണ്യനഗരത്തിന്റെ ഘാട്ടുകളും തെരുവുകളും ഹൈദരാബാദിൽ അതേപടി പുനഃസൃഷ്ടിക്കുന്ന ഈ സെറ്റ്, ചിത്രത്തിന്റെ പ്രധാന ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിക്കും എന്നാണ് വിവരം.

വാരാണസിയിൽ ഷൂട്ടിംഗ് നടത്തുന്നതിനുള്ള പ്രയോഗിക വെല്ലുവിളികളെ തുടര്‍ന്നാണ് രാജമൗലി ഈ കൂറ്റന്‍ സെറ്റ് നിർമിക്കാൻ തീരുമാനിച്ചത് എന്നാണ് വിവരം. 'ബാഹുബലി', 'ആർആർആർ' തുടങ്ങിയ ചിത്രങ്ങളില്‍ വന്‍ സെറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ 'എസ്എസ്എംബി29'ലും തന്റെ പതിവ് രീതി ആവർത്തിക്കുകയാണ്.

ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞുവെന്നാണ് വിവരം. ഒഡീഷയിലെ ഷൂട്ടിംഗിന് ശേഷം, ഹൈദരാബാദിലെ ഈ വാരാണസി സെറ്റിൽ പ്രധാന രംഗങ്ങൾ ചിത്രീകരിക്കാനാണ് സംവിധായകന്റെ പദ്ധതി. ജൂലൈയിൽ മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും ചേർന്നുള്ള ഒരു പ്രധാന ഷെഡ്യൂൾ കെനിയയിലെ വനമേഖലകളിൽ നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആറ് വർഷത്തിന് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും താല്‍ക്കാലികമായി 'എസ്എസ്എംബി29' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനുണ്ട്. അതേ സമയം ചിത്രം സംബന്ധിച്ച ഒരു വിവരവും ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന് 1000 കോടിക്ക് അടുത്ത് ബജറ്റ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്