'ചാർളി'യിലെ ഡേവിഡിന് വിട; ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

Published : May 23, 2025, 12:49 PM ISTUpdated : May 23, 2025, 01:35 PM IST
'ചാർളി'യിലെ ഡേവിഡിന് വിട; ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

Synopsis

രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്.

കൊച്ചി: ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 

കൊച്ചി സ്വദേശിയാണ് രാധാകൃഷ്ണന്‍ ചക്യാട്ട്. നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന അദ്ദേഹം ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും നടത്തിയിരുന്നു. 2017ലാണ് ‘പിക്സൽ വില്ലേജ്’ എന്ന പേരിൽ രാധാകൃഷ്ണൻ യുട്യൂബ് ചാനൽ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ വർക്കുകളെയും ഫോട്ടോ​ഗ്രാഫിയെയും കുറിച്ച് ആതികാരികമായുള്ള വീഡിയോകൾ പങ്കുവയ്ക്കുമായിരുന്നു.

1.06മില്യൺ സബ്സ്ക്രൈബേഴ്സാണ് ചാനലിനുള്ളത്. ഇതുവരെ 440 വീഡിയോകളും ഷെയർ ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുൻപ് രാധാകൃഷ്ണൽ ചാനലിൽ വീഡിയോ ചെയ്തിരുന്നു. Nikon Z5 II ക്യാമറയുടെ റിവ്യു ആയിരുന്നു ഇത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി അടക്കം രാധാകൃഷ്ണൻ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ ക്രിസ്റ്റൺ സ്റ്റുവർട്ടിന്റെ ‘ക്രോണോളജി ഓഫ് വാട്ടർ’ ഉൾപ്പെടെ 5 ചിത്രങ്ങൾ
ഐഎഫ്എഫ്‍കെ: ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ മുഖ്യ ആകർഷണമായി ലാറ്റിനമേരിക്കൻ പാക്കേജ്