
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരിൽ പ്രധാനിയാണ് നടൻ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷണയുടെയും മൂന്നാമത്തെ മകളായ ഇഷാനി. രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ കുഞ്ഞിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുടുംബം. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇഷാനി. ദിയയുടെ കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണെന്ന് ഇഷാനി പറയുന്നു. അമ്മയാവാൻ അതിയായി ആഗ്രഹിക്കുന്ന ആളല്ല താനെന്നും പക്ഷേ കുട്ടികളെ എടുക്കാനൊക്കെ ഇഷ്ടമാണെന്നും ഇഷാനി കൂട്ടിച്ചേർത്തു.
ഓസി എന്നാണ് ദിയയെ വീട്ടിലുള്ള എല്ലാവരും വിളിക്കുന്നത്. ഓസിയുടെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെങ്കിലും കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്നോ ചിറ്റ എന്നോ വിളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമല്ലെന്നും ഇഷാനി പറയുന്നു. ''എനിക്ക് ഇപ്പോ അമ്മയാകണം എന്ന ആഗ്രഹം ഒന്നും ഇല്ല. പിന്നീട് ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷേ മറ്റുള്ളവരുടെ കുട്ടികളെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ ഇഷ്ടമാണ്. ഹൻസുവിനു ശേഷം കുടുംബത്തിൽ വരാൻ പോകുന്ന ആദ്യത്തെ കുഞ്ഞാണ് ദിയയുടെ ബേബി. ഹൻസുവിനുശേഷം തൻവിയുടെ കുഞ്ഞായ ലിയാൻ വന്നുവെങ്കിലും അവൻ കുഞ്ഞായിരിക്കുമ്പോൾ ഞങ്ങൾ അവനെ കാണുകയോ ഓമനിക്കുകയോ ചെയ്തിട്ടില്ല. ആ സമയത്തെല്ലാം അവർ കാനഡയിലായിരുന്നു. ലിയാന് നാല് വയസായപ്പോഴാണ് ഞങ്ങൾ ആദ്യമായി നേരിട്ട് കാണുന്നത് തന്നെ.
കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല. അത് ഞാൻ അക്സപ്റ്റ് ചെയ്യില്ല. കാരണം എന്റെ മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്. ലിയാൻ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുട്ടിയോടും എന്നെ പേര് വിളിക്കാനാകും പറയുക. ഇഷാനി എന്നോ ബിത്തു എന്നോ വിളിച്ചാൽ കുഴപ്പമില്ല. എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഞാൻ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാൻ ആരുടേയും അമ്മയും ആന്റിയുമാവില്ല'', ഇഷാനി പറഞ്ഞു.
ഇഷാനിയുടെ വീഡിയോയ്ക്കു താഴെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ''ഇഷാനിയുടെ അമ്മയുടെ മകളാണ് താങ്കളെങ്കിൽ നിങ്ങളുടെ ബന്ധുവായ കുട്ടിക്ക് നിങ്ങളെ ആന്റി എന്നു വിളിച്ചുകൂടേ? എന്തൊക്കെയാണ് ഈ പറയുന്നത്?'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''അമ്മ എന്ന വാക്കിന്റെ മൂല്യം സ്വന്തം അമ്മയോടു തന്നെ പോയി ചോദിക്കൂ'', എന്നാണ് മറ്റൊരാൾ കുറിച്ചത്. അതേസമയം, ഇഷാനി പറഞ്ഞ കാര്യങ്ങളെ പിന്തുണക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. വിമർശനങ്ങൾ ഉയർന്നതോടെ ഇഷാനിയും വിശദീകരണവുമായി രംഗത്തെത്തി. താൻ പറഞ്ഞതൊക്കെ തമാശയായി കാണൂ എന്നും മിക്ക വീഡിയോകളിലും താൻ സർകാസ്റ്റിക് ആയിട്ടാണ് സംസാരിക്കുന്നത് എന്നുമാണ് താരം പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ