
ചെന്നൈ: നടി ചാർമിളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരമെന്നുമുള്ള തരത്തിൽ അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ, പ്രചരിച്ച വാർത്ത സത്യമല്ലെന്ന് ചൂണ്ടിക്കാട്ടി താരം തന്നെ രംഗത്തെത്തിയിരിന്നു. ഇപ്പോഴിതാ, ചാർമിള അഭിനയിക്കുന്ന പുതിയ ചിത്രം ‘കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03’ യുടെ സംവിധായകൻ മഞ്ജിത് ദിവാകർ താരത്തിനൊപ്പമുള്ള ഒരു ലൈവ് വീഡിയോ ഫേയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ്. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചും സിനിമയെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് വീഡിയോയിൽ ചാർമിള ആരാധകരുമായി പങ്കുവയ്ക്കുന്നത്.
'കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03', ജനുവരി24 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തുന്നു. എന്റെ പ്രിയപ്പെട്ട എല്ലാ മലയാളികളോടും ഒരു അപേക്ഷ, നിങ്ങളുടെ പ്രിയപ്പെട്ട നടി ചാർമിളയെ ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ നിങ്ങളുടെ സപ്പോർട്ട് അവർക്ക് ഉണ്ടാവണം. ഈ കഷ്ടപ്പാടിലും നല്ല കഥാപാത്രങ്ങൾ കിട്ടാനും നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കാൻ അവരെ വെറുതെ വിടണം...എന്നാണ് വിഡിയോ പങ്കുവച്ച് മഞ്ജിത്ത് കുറിച്ചു.
കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03’ സിനിമ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രം മൂന്നാം തീയ്യതി തിയേറ്റുകളിൽ എത്തിക്കാൻ കഴിഞ്ഞില്ല. എന്നാൽ, താൻ മറ്റൊരു കാര്യം പറയാനാണ് ലൈവിൽ വന്നത്. തന്റെയൊരു സഹോദരി, നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന താരത്തെ വളരെ മോശമായി സമൂഹമാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെടുകയാണ്. നടി ചാർമിളയ്ക്ക് ആരാധകരോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു മഞ്ജിത്ത് വീഡിയോ തുടങ്ങിയത്.
കാൽതെന്നി വീണതിന് ചികിത്സ തേടി എന്നത് സത്യമാണെങ്കിലും ആരും സഹായിക്കാനില്ലാതെ കിടക്കുകയാണെന്നത് കള്ളമാണെന്നും ചാർമിള വീഡിയോയിൽ പറഞ്ഞു. ‘ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്ന് ബാത്ത്റൂമിൽ കയറുമ്പോഴായിരുന്നു അപകടം. വീഴ്ചയിൽ എഴുന്നേറ്റ് നടക്കാൻ സാധിച്ചില്ല. പത്തു വയസ്സുള്ള കുഞ്ഞും പ്രായമായ അമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അങ്ങനെ ആംബുലന്‍സ് വിളിക്കുകയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എല്ലാ സൗകര്യങ്ങളും ഉള്ള ആശുപത്രി തന്നെയാണ് സർക്കാർ ആശുപത്രികൾ. അവിടെ ചെന്നു, എനിക്ക് ഇപ്പോൾ നടക്കാൻ സാധിച്ചു. നല്ല ചികിത്സയാണ് ലഭിച്ചത്.’ചാർമിള വീഡിയോയിൽ വ്യക്തമാക്കുന്നു.
ചാർമിളയ്ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ട്. കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03ലെ മുഴുവൻ ക്രൂ അംഗങ്ങളും ചേർന്ന് ചാർമിളയ്ക്ക് ഒരു സമ്മാനം നൽകാൻ പോകുകയാണ്. അതിനായി ചിത്രത്തിന്റെ മുഴുവൻ ക്രൂ അംഗങ്ങളും നിങ്ങൾക്ക് കഴിയാവുന്ന സഹായം ചെയ്യണം. ചിത്രത്തിന്റെ സംവിധായകൻ ആശുപത്രിയിലടം സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നും മഞ്ജിത്ത് വീഡിയോയിൽ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ