മഞ്ജുവാര്യർ ചിത്രം ‘ചതുര്‍മുഖം’ കൊറിയന്‍ മേളയിലേയ്ക്ക്

By Web TeamFirst Published Jul 1, 2021, 9:02 AM IST
Highlights

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ്  തിയറ്ററുകളില്‍ റിലീസായത്. 

ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോഴിതാ ഇരുപത്തിയഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. 

വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. വേള്‍ഡ് ഫന്‍റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മൂന്നു ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്‍റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിങ് ഗം എന്നിവയാണ് ആ ചിത്രങ്ങള്‍.  47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ്  തിയറ്ററുകളില്‍ റിലീസായത്. എന്നാൽ കൊവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരം ചതുര്‍മുഖം ZEE5 HD എന്ന ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!