രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്; 'ഛത്രപതി' വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് ട്രെയ്‍ലര്‍ എത്തി

Published : Oct 11, 2026, 08:24 PM IST
Chatrapathi Re Release Trailer Prabhas

Synopsis

എസ് എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ 'ഛത്രപതി' 20 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു

റീ റിലീസ് ട്രെന്‍ഡ് ഇന്ന് എല്ലാ ഭാഷാ സിനിമകളിലും ഉണ്ട്. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും അത് ഉണ്ടാവാറുണ്ട്. മലയാളത്തില്‍ നിന്ന് ഏറ്റവുമൊടുവില്‍ റീ റിലീസ് ആയി തിയറ്ററുകളിലെത്തിയത് തേന്മാവിന്‍ കൊമ്പത്ത് ആണ്. ഇപ്പോഴിതാ തെലുങ്കില്‍ നിന്നും ഒരു പ്രധാന ചിത്രം ഇതേപോലെ എത്താന്‍ ഒരുങ്ങുകയാണ്. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഛത്രപതി എന്ന ചിത്രമാണ് അത്. 2005 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ഈ മാസം 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. അതിന് മുന്നോടിയായി ഒരു റീ റിലീസ് ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. രാജമൗലിയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. എം രത്നത്തിന്‍റേതാണ് സംഭാഷണങ്ങള്‍. വി വിജയേന്ദ്ര പ്രസാദിന്‍റേതാണ് കഥ. ശ്രീ വെങ്കടേശ്വര സിനി ചിത്രയുടെ ബാനറില്‍ ബി വി എസ് എന്‍ പ്രസാദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രഭാസിനൊപ്പം ഭാനുപ്രിയ, ഷാഫി, പ്രദീപ് റാവത്ത്, നരേന്ദ്ര ഝാ, സുപ്രീത്, കോട്ട ശ്രീനിവാസ റാവു, ശ്രിയ ശരണ്‍, അജയ്, കമല്‍ കാമരാജു, വേണു മാധവ്, ജയ പ്രകാശ് റെഡ്ഡി, സൂര്യ, സുബ്ബരായ ശര്‍മ്മ, ശ്രീനിവാസ റെഡ്ഡി, എല്‍ ബി ശ്രീറാം, ജീവ, സ്റ്റണ്ട് സില്‍വ, കരാട്ടെ കല്യാണി, ശേഖര്‍, എസ് എസ് കാഞ്ചി, രാഘവ, വൈ വിജയ, അനിത ചൗധരി, മുമൈത് ഖാന്‍, ആര്‍തി അ​ഗര്‍വാള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കെ കെ സെന്തില്‍ കുമാറിന്‍റേതാണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് കോത​ഗിരി വെങ്കടേശ്വര റാവു, സം​ഗീതം എം എം കീരവാണി. ഒരു ശ്രീലങ്കന്‍ അഭയാര്‍ഥിയാണ് ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിച്ച ശിവജി. 2005 സെപ്റ്റംബര്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രേക്ഷകപ്രീതിയും സാമ്പത്തിക വിജയവും നേടിയിരുന്നു. റീ റിലീസിലും ചിത്രം കാണികളെ നേടും എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം 'മലവാഴി'