
കേരളത്തിന്റെ തനത് നാടൻ ഭക്ഷണങ്ങളും പാരമ്പര്യ പാചകരീതികളും പ്രചരിപ്പിക്കുന്ന പ്രമുഖ പാചക വിദഗ്ധനാണ് ഷെഫ് നളൻ ഷൈൻ. ഷെഫ് നളൻ കലിനറി അക്കാദമി എന്ന പേരിൽ കോട്ടയത്ത് ഒരു ഫുഡ് അക്കാദമിയും അദ്ദേഹം നടത്തുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന്റെ അവതാരകനാകുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെഫ് നളൻ. മോഹൻലാൽ വളരെ മനോഹരമായി അത് ചെയ്യുന്നുണ്ടെന്നും എന്നാൽ തനിക്കും ആ വേദിയിൽ അവതാരകനായി നിൽക്കാൻ ആഗ്രഹമുണ്ടെന്നുമാണ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.
''ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റണം എന്നതാണ് എന്റെ ആഗ്രഹം. എനിക്ക് അതിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓവർ പവർ ചെയ്യാതെ, ആവശ്യമില്ലാത്ത നാടകങ്ങളില്ലാതെ നല്ല സ്റ്റൈലിഷ് ആയി ചെയ്യാൻ പറ്റുന്ന ഒരു ഷോ ആണത്. ലാലേട്ടൻ വളരെ മനോഹരമായി അത് ചെയ്യുന്നുണ്ട്. അദ്ദേഹമൊരു ലെജൻഡ് ആണ്. പക്ഷേ, ആ മൈക്ക് ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് കിട്ടണം എന്നുള്ളതാണ് എന്റെ പ്രാർത്ഥന'', ഷെഫ് നളൻ അഭിമുഖത്തിൽ പറഞ്ഞു.
ബിഗ് ബോസിൽ പോകാനുള്ള മൂന്ന് കാരണങ്ങൾ ചോദിച്ചാൽ അത് ഏതൊക്കെയാകും എന്നാണ് അവതാരക തുടർന്ന് ചോദിക്കുന്നത്. ''ഒന്നാമത്തേത് ഇന്ത്യയിലെ തന്നെ വലിയൊരു ലെജൻഡ് കൈകാര്യം ചെയ്യുന്ന ഷോ എന്നതാണ്, ലോകത്തിലെ തന്നെ ഏറ്റവും നല്ല ഷോകളിൽ ഒന്നാണ് എന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തേത് നളൻ ഷൈൻ എന്ന വ്യക്തിത്വം ഒരു അരങ്ങ് കിട്ടുമ്പോൾ എന്തു കാണിക്കാം, എന്തു കാണിക്കണം എന്നതാണ്. ആ അരങ്ങിൽ ആടാനും അഴിഞ്ഞാടാനും ആഗ്രമുണ്ട്'', എന്നാണ് ഷെഫ് നളൻ ഈ ചോദ്യത്തിന് മറുപടി നൽകുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ