
ഭക്ഷണ പ്രിയർക്കിടയിൽ ഏറെ ശ്രദ്ധേയനാണ് ഷെഫ് സുരേഷ് പിള്ള. സുരേഷ് പിള്ളയുടെ റെസ്റ്റോറന്റിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത ആഹാരപ്രിയർ കുറവായിരിക്കും. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. സുരേഷ് പിള്ളയുടെ കുക്കിംഗ് ടിപ്സുകൾ പരീക്ഷിക്കാത്തവർ കുറവുമാണ്. കേരളത്തിന് അകത്തും പുറത്തും സജീവമായ അദ്ദേഹം നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ദോഹയിൽ വേൾഡ് കപ്പ് കാണാൻ വന്നപ്പോഴുള്ള സംഭവം ആണ് ഷെഫ് പിള്ള പറയുന്നത്. അന്ന് സുഹൃത്തുക്കൾക്ക് ഒപ്പമിരുന്ന് ആഹാരം കഴിച്ച ടേബിൾ മോഹൻലാൽ തന്നെ വൃത്തിയാക്കിയെന്ന് ഷെഫ് പിള്ള പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷെഫ് പിള്ളയുടെ വാക്കുകൾ ഇങ്ങനെ
വേള്‍ഡ് കപ്പ് ടൈമില്‍ ലാലേട്ടന്‍ ദോഹയില്‍ വന്നിരുന്നു. അദ്ദേഹത്തിന് അവിടെ ഒരു സുഹൃത്തുണ്ട്. അവിടെ വരുമ്പോള്‍ ആ പുള്ളിയുടെ വീട്ടില്‍ ആണ് ലാലേട്ടന്‍ താമസിക്കാറുള്ളത്. ലാലേട്ടന്‍ ഒരു സ്ഥലത്ത് ചെന്നാല്‍ അവിടെ ചുരുങ്ങിയത് ഒരു 20 സുഹൃത്തുക്കൾ എങ്കിലും കാണും. അവരെല്ലാം അദ്ദേഹത്തെ കാണാന്‍ വരും. അവിടെ നമ്മുടെ റെസ്റ്റോറന്‍റ് ഓപ്പൺ ചെയ്ത സമയമാണ്. അവിടെ നിന്നും ബിരിയാണി കൊണ്ടുവന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. അതിന് ശേഷം ഇനിയും ഗസ്റ്റുകള്‍ വരാനുണ്ട്. അര്‍ക്കുള്ള ഭക്ഷണവും ടേബിളിൽ ഇരിപ്പുണ്ട്. ഭക്ഷണം കഴച്ച് കഴിഞ്ഞ് എല്ലാവരും ലാലേട്ടന് ചുറ്റും നിന്ന് വർത്തമാനം പറയുകയാണ്. അദ്ദേഹം തിരിഞ്ഞ് നോക്കുമ്പോള്‍ ഡൈനിംഗ് ടേബിളിൽ ഭക്ഷണമൊക്കെ അതേപടി ഇരിക്കുകയാണ്. പുള്ളി വന്ന് അതെല്ലാം എടുത്തുമാറ്റി. ടേബിള്‍ വൃത്തിയാക്കി. ബിരിയാണി അടച്ചുവച്ചു. അദ്ദേഹം ചെയ്യുന്നത് കണ്ടപ്പോള്‍ എല്ലാവരും ഓടിവന്നു. ആ വീട്ടിൽ ഒരുപാട് സ്റ്റാഫുകള്‍ ഉള്ളതാണ്. ഭക്ഷണം ഇനിയും ആളുകൾ കഴിക്കാനുണ്ട്. അത് ചൂടോടെ കഴിക്കണം എന്നാണ് ലാലേട്ടന്‍ അപ്പോൾ പറഞ്ഞത്. പുള്ളി അവിടുത്തെ ഗസ്റ്റാണ്. അദ്ദേഹം അതെല്ലാം ക്ലിയര്‍ ചെയ്യുകയാണ്. പത്ത് പന്ത്രണ്ട് പേര് കഴിച്ച ടേബിളാണ് അത്. പുള്ളി സ്വന്തം വീട് പോലെ ഇനിയും ആളുകള്‍ വരാനുണ്ട് എന്ന് ചിന്തിച്ച് വൃത്തിയാക്കി.
വിദേശ ബോക്സ് ഓഫീസ് കീഴടക്കാൻ 'സത്യനാഥൻ'; ദിലീപ് ചിത്രം ഓസ്ട്രേലിയയിലേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ