'ഒരാഗ്രഹം കൂടി സഫലീകരിക്കുകയാണ്'; ധ്യാൻ ചിത്രത്തിലൂടെ ഷെഫ് സുരേഷ് പിള്ള സിനിമയിൽ

Published : Jul 02, 2022, 10:44 AM IST
'ഒരാഗ്രഹം കൂടി സഫലീകരിക്കുകയാണ്'; ധ്യാൻ ചിത്രത്തിലൂടെ ഷെഫ് സുരേഷ് പിള്ള സിനിമയിൽ

Synopsis

'ചീന ട്രോഫി' എന്നാണ് ചിത്രത്തിന്റെ പേര്.

പ്രശസ്ത പാചക വിദഗ്ദനായ സുരേഷ് പിള്ള(Suresh Pillai) മലയാള സിനിമയിലേക്ക്. നവാഗതനായ അനിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം സുരേഷ് പിള്ള തന്നെയാണ് അറിയിച്ചത്. തന്റെ മറ്റൊരാഗ്രഹം കൂടി സഭലമാകുകയാണ് എന്നും ധ്യാൻ ശ്രീനിവാസനൊപ്പമാണ് അഭിനയിക്കുന്നതെന്നും ഷെഫ് സുരേഷ് കുറിച്ചു. 'ചീന ട്രോഫി' എന്നാണ് ചിത്രത്തിന്റെ പേര്.

സുരേഷ് പിള്ളയുടെ വാക്കുകൾ

അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്..! നവാഗതനായ ശ്രീ അനിൽ കഥയെഴുതി സംവിദാനംചെയ്യുന്ന പ്രിയ നടൻ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന അനുപ് മോഹൻ നിർമ്മിക്കുന്ന ചീന ട്രോഫി എന്ന സിനിമയിൽ ഒരു വേഷം ചെയ്യുന്നു!! പ്രിയ സ്‌നേഹിതരുടെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും പ്രതിക്ഷിച്ചുകൊണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രം എന്തായിരിക്കും..?

പ്രസിഡൻഷ്യൽ മൂവി ഇൻ്റർനാഷണൽ ഇൻ അസോസിയേഷൻ വിത്ത് വർക്കേഴ്സ് ടാക്കീസിൻ്റെ ബാനറിൽ അനൂപ് മോഹനും ആഷ്ലി അനൂപും ചേർന്നു നിർമിക്കുന്നു. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു ഉഷ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖം ദേവികാ രമേശാ ണ് നായിക. ഇവർക്കൊപ്പം കെൻ ഡിസിർദോഎന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

Joy Mathew : 'പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധി'; ജോയ് മാത്യു

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ