Asianet News MalayalamAsianet News Malayalam

Joy Mathew : 'പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധി'; ജോയ് മാത്യു

ജോയ് മാത്യുവിന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തി.

actor joy mathew facebook post about rahul gandhi
Author
Wayanad, First Published Jul 2, 2022, 8:52 AM IST

യനാട്ടിലെ തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് നടൻ ജോയ് മാത്യു(Joy Mathew).'പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100', എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. 

ജോയ് മാത്യുവിന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേർ രം​ഗത്തെത്തി. "സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണ്, പിന്നെയല്ലെ ഇവർ, ഇന്ദിരാജിയുടെ കൊച്ചു മോനല്ലേ ... അവർക്കിങ്ങിനെയല്ലേ പറ്റൂ ..അയാൾ രാജകുമാരനാണ്.. കാപട്യങ്ങൾ ഇല്ലാത്ത യഥാർത്ഥ നായകൻ", എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

രാഹുൽ ​ഗാന്ധിയുടെ മണ്ഡലപര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ ഒരുക്കിയിട്ടുള്ളത് കർശന സുരക്ഷ

അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ തനിക്ക് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുൽ ​ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽഗാന്ധി പറഞ്ഞു. കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച ഓഫീസ് സന്ദർശിച്ച ശേഷമായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios