റോഷന്‍ മാത്യുവിനൊപ്പം നിമിഷ സജയന്‍; ലിജിന്‍ ജോസിന്‍റെ 'ചേര' പൂര്‍ത്തിയായി

Published : Sep 24, 2024, 02:30 PM IST
റോഷന്‍ മാത്യുവിനൊപ്പം നിമിഷ സജയന്‍; ലിജിന്‍ ജോസിന്‍റെ 'ചേര' പൂര്‍ത്തിയായി

Synopsis

ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ലിജിൻ ജോസ്

റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം സി അരുൺ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജനകൻ, സാൻഡ്‍വിച്ച്, ഡോൾഫിൻ ബാർ, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, കാറ്റും മഴയും എന്നീ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ലൈൻ ഓഫ് കളേഴ്സ്. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ചേരയുടെ ചിത്രീകരണം പൂർത്തിയായത്.

ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ലിജിൻ ജോസ്. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ഇത്. ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, ജിയോ ബേബി, സജിൻ ചെറുകയിൽ, ഷാജു കുരുവിള,നീരജ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നജിം കോയയുടേതാണ് തിരക്കഥ. അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രാഹകൻ. 

എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, കലാസംവിധാനം ബാവ, മേക്കപ്പ് രതീഷ് അമ്പാടി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര, അസോസിയേറ്റ് ഡയറക്ടേഴ്സ് സുമേഷ് മുണ്ടക്കൽ, ഡാർവിൻ, സഹനിര്‍മ്മാണം നീരപ് ഗുപ്ത, 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ശിവ പ്രസാദ്, ബിനുകുമാർ, രതീഷ് സുകുമാരൻ, ലൈൻ പ്രൊഡ്യൂസർ ടോമി വർഗീസ്, പ്രൊഡക്ഷൻ മാനേജർ ഷൈൻ ഉടുമ്പന്‍ചോല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജി കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍; 'പതിമൂന്നാം രാത്രി' ടീസര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക