
ദക്ഷിണ കൊറിയയിൽ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപ്പറ്റിൽ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തിൽ 'ചെവിട്ടോർമ്മ' (The Soul Whisperer) സിനിമയുടെ അണിയറപ്രവർത്തകർ പ്രവേശിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാർപ്പറ്റിൽ ശ്രദ്ധകേന്ദ്രമായത്.
ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് 'ചെവിട്ടോർമ്മ'.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ലിയോ തദേവൂസ്, പ്രമുഖ അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമ്മാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി തുടങ്ങിയവർ റെഡ് കാർപ്പറ്റിലൂടെ പ്രവേശിച്ചു.
ഒക്ടോബർ 8-ന് മേളയിലെ പ്രശസ്തമായ 'ഏഷ്യൻ സിനിമാ പനോരമ' (A Window on Asian Cinema) വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും. ലോകസിനിമാ വേദിയിൽ മലയാള സിനിമയ്ക്ക് ഇതൊരു വലിയ അഭിമാനമുഹൂർത്തമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ