പത്താം ക്ലാസ് പരീക്ഷാഫലം വരുന്നതിനു മുന്‍പേ സിനിമാ സംവിധായിക! താരമായി ചിന്മയി

Published : May 08, 2022, 02:17 PM IST
പത്താം ക്ലാസ് പരീക്ഷാഫലം വരുന്നതിനു മുന്‍പേ സിനിമാ സംവിധായിക! താരമായി ചിന്മയി

Synopsis

ചേമ്പിലത്തുള്ളി, ഗ്രാന്റ് മാ എന്നീ ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട് ചിന്മയി

തന്‍റെ സഹപാഠികളില്‍ പലരും അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ തിരക്കിലായിരിക്കുമ്പോള്‍ മറ്റൊരു മേഖലയില്‍ കര്‍മ്മനിരതയാവുകയാണ് ചിന്മയി. തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കി. ചിന്മയി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം പൊന്‍കുന്നം ചിറക്കടവില്‍ ആരംഭിച്ചു. കങ്കാരു എന്ന ചിത്രത്തിന്റെ കഥാകൃത്തും 1000- ഒരു നോട്ടു പറഞ്ഞ കഥ, സൂത്രക്കാരൻ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനിൽ രാജിന്റെ മകളാണ് പത്താം ക്ലാസുകാരിയായ ചിന്മയി. സ്കൂൾ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന എന്റർടൈനർ ചിത്രമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

വിജയ് യേശുദാസ്, കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, ബാലതാരം മീനാക്ഷി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പൊൻകുന്നം ചിറക്കടവ് എസ്ആർവി എൻ എസ് എസ് സ്കൂളിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. തുടർന്ന് ചിത്രത്തിലെ ഒരു കളക്ടർ കഥാപാത്രത്തെ പി കെ ജയശ്രീ അവതരിപ്പിക്കുകയും ചെയ്തു. 

 

സാബു കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ, സജിമോൻ പാറയിൽ, ഹാരിസ് മണ്ണാഞ്ചേരിയിൽ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ചേമ്പിലത്തുള്ളി, ഗ്രാന്റ് മാ എന്നീ ഷോർട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് താൻ പഠിക്കുന്ന സ്കൂളിൽ വെച്ച് തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്.

തിരക്കഥ സംഭാഷണം അനിൽ രാജ് എഴുതുന്നു. ബെന്നി ജോസഫ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. കവി പ്രസാദ്, ശ്യാം ഇന്നത് എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരുന്നു. എഡിറ്റർ മനു ഷാജു, പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ അലി, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് പവിൻ തൃപ്രയാർ, പരസ്യകല പ്രമേഷ് പ്രഭാകരൻ, നൃത്തം പപ്പു വിഷ്ണു, അസോസിയേറ്റ് ഡയറക്ടർ സുഹാസ് അശോകൻ, പിആർഒ എ എസ് ദിനേശ്.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്