ചിന്നു ചാന്ദ്നി-ആനന്ദ് മധുസൂദനൻ: സൂരജ് ടോമിൻ്റെ 'വിശേഷം' ജൂലൈ 19ന്

Published : Jun 22, 2024, 08:58 PM IST
ചിന്നു ചാന്ദ്നി-ആനന്ദ് മധുസൂദനൻ: സൂരജ് ടോമിൻ്റെ 'വിശേഷം' ജൂലൈ 19ന്

Synopsis

സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2 ഫിലിംസിൻ്റെ ആദ്യ ചിത്രമാണ് 'വിശേഷം'.

സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന 'വിശേഷം' ജൂലൈ 19 ന് തിയേറ്ററുകളിലെത്തും. സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'വിശേഷ'ത്തിൻ്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. 

സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2 ഫിലിംസിൻ്റെ ആദ്യ ചിത്രമാണ് 'വിശേഷം'. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്.

'വിശേഷ'ത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന സാഗർ (കായ്). ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു.

നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്; ത്രസിപ്പിച്ച് സുരേഷ് ​ഗോപിയുടെ 'വരാഹം'

പ്രോജക്റ്റ് മാനേജ്മെൻ്റ് ടോമി പോൾ ഞാലിയത്തും പ്രോജക്റ്റ് കൺസൽട്ടിംഗ് നിർവഹിച്ചത് സ്ലീബ വർഗീസും സുശീൽ തോമസുമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. ശ്രീപ്രിയ കംബൈൻസ് മുഖേന സ്റ്റെപ് 2ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ജി. ഹരീന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക