നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്; ത്രസിപ്പിച്ച് സുരേഷ് ​ഗോപിയുടെ 'വരാഹം'

Published : Jun 22, 2024, 07:12 PM ISTUpdated : Jun 22, 2024, 07:43 PM IST
നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്; ത്രസിപ്പിച്ച് സുരേഷ് ​ഗോപിയുടെ 'വരാഹം'

Synopsis

സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം. 

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആണ്. കൂളിം​ഗ് ​ഗ്ലാസ് ധരിച്ച്, ബ്ലക് ബാക്​ഗ്രൗണ്ടിൽ നിൽക്കുന്ന സുരേഷ് ​ഗോപി കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കും. 'നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്', എന്നാണ് പോസ്റ്റർ പങ്കുവച്ച് സുരേഷ് ​ഗോപി കുറിച്ചത്. പൃഥ്വിരാജ്, ദിലീപ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങി ഒട്ടനവധി താരങ്ങളും സംവിധായകരും ഉള്‍പ്പടെ നൂറോളം പേരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ, നവ്യ നായകർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സനൽ വി ദേവൻ ആണ്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് വരാഹം നിർമ്മിച്ചിരിക്കുന്നത്.

 സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രം എന്ന ലേബലിലാണ് വരാഹം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്. പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാഹം. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ- സംഭാഷണം മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ലിറിക്സ് ഹരിനാരായണൻ, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, പ്രോമോ കട്ട്സ്- ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ്  കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പി ആർ ഓ മഞ്ജു ഗോപിനാഥ് സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്ക്സ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഇത് 'ദ ​ഗോട്ടി'ന്റെ ഫാമിലി ടൈം; മനോഹര മെലഡിയുമായി വിജയ്, ഏറ്റെടുത്ത് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്